CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 35 Minutes Ago
Breaking Now

ദശാബ്ദി നിറവില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം ;വിപുലമായ ആഘോഷമൊരുക്കി വിശ്വാസികള്‍

ലണ്ടന്‍ ; മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം അതിന്റെ പ്രവര്‍ത്തനത്തിന്റെ പത്താം വാര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. ചരിത്രത്തിന്റെ ഏടുകളിലേക്ക് പിന്‍തിരിഞ്ഞ് നോക്കുമ്പോള്‍ സഭ യുകെയിലും മറ്റും 190 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഒരു ഭദ്രാസനത്തിന്റെ കീഴില്‍ 1976ല്‍ യൂറോപ്പ് റീജ്യണ്‍ ബോംബെ ഭദ്രാസനത്തില്‍ ഉള്‍പ്പെടുത്തി അഭിവന്ദ്യ ഡോ തോമസ് മാര്‍ മക്കാറിയോസ് അധ്യക്ഷനായാണ് ഇവിടെ ഔദ്യോഗികമായി ഒരു പ്രവര്‍ത്തനം ആരംഭിച്ചത്. 1979 ല്‍ വീണ്ടും പുനസംഘടിപ്പിച്ചുകൊണ്ട് അഭിവന്ദ്യ ഡോ പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമനസുകൊണ്ട് ഭദ്രാസനാധിപനായി ഡല്‍ഹി ഭദ്രാസനത്തിന്റെ കീഴിലും യൂറോപ്പ് റീജ്യണ്‍ പ്രവര്‍ത്തിച്ചു. 1993 ല്‍ കാനഡ യുകെ യൂറോപ്പ് എന്ന പേരില്‍ നോര്‍ത്ത് അമേരിക്ക ആസ്ഥാനമായി അഭിവന്ദ്യ ഡോ തോമസ് മാര്‍ മക്കാറിയോസ് തിരുമനസ് അധ്യക്ഷനായ ഈ ഭാഗം പ്രവര്‍ത്തിച്ചു.

2009 ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ തീരുമാനപ്രകാരം യുകെ കേന്ദ്രമാക്കി യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനവും അതിന്റെ അധിപനായ് അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയേയും സഭ നിയമിച്ചു. കഴിഞ്ഞ പത്തു വര്‍ഷമായ് ഭദ്രാസനത്തിലെ സഭയുടെ പ്രവര്‍ത്തനവും അധ്യാത്മീക സംഘടനാ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ഇപ്പോള്‍ ദശാബ്ദി നിറവില്‍ എത്തി ചേര്‍ന്നിരിക്കുകയാണ്. പ്രസ്തുത ആഘോഷം 2019 മേയ് 25,26 തീയതികളില്‍ ബാങ്ക് അവധി വാരത്തില്‍ (മില്‍ട്ടന്‍ കെയ്ന്‍സില്‍ വച്ച് നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫറന്‍സില്‍ വച്ച് നടത്തപ്പെടുന്നതാണ്. പ്രസ്തുത ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍. തിമോത്തിയോസ് തിരുമനസ് കൊണ്ട് രക്ഷാധികാരിയായും ഭദ്രാസന സെക്രട്ടറി റവ ഫാ ഹാപ്പി ജേക്കബ്, കൗണ്‍സില്‍ അംഗങ്ങള്‍, മാനേജിംങ് കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ റവ ഫാ മാത്യൂസ് കുര്യാക്കോസ് (ടിജു അച്ചന്‍ ), സുനില്‍ ജോര്‍ജ് പോര്‍ട്ട്‌സ്മൗത്ത് എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും മാത്യു വര്‍ഗീസ് , ഹെമല്‍ ഹെംസ്റ്റര്‍ഡ്, അനില്‍ ജോര്‍ജ് ലിവര്‍പൂള്‍, കെ എസ് എബ്രഹാം (സണ്ണി), സൗത്ത് എന്‍ഡ് ഓണ്‍ സി, ബിജു ഐസക്ക് നോര്‍ത്താംപ്ടണ്‍, സോണി മാത്യു ബര്‍മ്മിങ്ഹാം എന്നിവരടങ്ങുന്ന കമ്മറ്റി പ്രവര്‍ത്തിച്ച് വരുന്നു.

വാർത്ത.സോജി ടി മാത്യു




കൂടുതല്‍വാര്‍ത്തകള്‍.