CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 5 Seconds Ago
Breaking Now

രോഗികളെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ ലങ്കന്‍ വംശജനായ മുന്‍ ഡോക്ടര്‍ക്ക് 12 വര്‍ഷത്തെ ജയില്‍ശിക്ഷ; രോഗികളുടെ കണ്ണുമറച്ച ശേഷം അക്രമം; ഒരു രോഗിയെ കട്ടിലില്‍ കെട്ടിയിട്ടു

ചികിത്സയുടെ പേരുപറഞ്ഞ് കുട്ടികളുമായി സൗഹൃദത്തിലാകുകയും ഇവരെ പീഡിപ്പിക്കുകയും ചെയ്യുന്നതായിരുന്നു നരേന്ദ്രന്റെ വിനോദം

കുപ്രശസ്തമായ ജിമ്മി സാവില്ലെ പീഡനങ്ങള്‍ക്ക് വേദിയൊരുക്കിയ ആശുപത്രിയില്‍ രോഗികളെ പീഡിപ്പിച്ച ശ്രീലങ്കന്‍ വംശജനായ മുന്‍ ഡോക്ടര്‍ക്ക് 12 വര്‍ഷത്തെ ജയില്‍ശിക്ഷ. ഡസന്‍ കണക്കിന് രോഗികള്‍ക്കാണ് ഡോ. ജോണ്‍ ശിവഗുരു നരേന്ദ്രനില്‍ നിന്നും പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. ഇപ്പോള്‍ 78 വയസ്സുള്ള ഇയാള്‍ തന്നിലേക്ക് റഫര്‍ ചെയ്ത് ചികിത്സ തേടിയെത്തുന്ന മോശം അവസ്ഥയിലുള്ള ചെറുപ്പക്കാരായ രോഗികളെയാണ് ലക്ഷ്യമിട്ടത്. 

രോഗികളെ നിര്‍ബന്ധിച്ച് കണ്ണടച്ച് കെട്ടിച്ച ശേഷമാണ് ഓര്‍ത്തോപീഡിക് രജിസ്ട്രാര്‍ ഇവരെ ലൈംഗികമായി ഉപയോഗിച്ചത്. ഒരു രോഗിയെ കട്ടിലില്‍ കെട്ടിയിട്ട ശേഷവും അക്രമിച്ചു. നരേന്ദ്രന്‍ ബക്‌സിലെ സ്‌റ്റോക് മാന്‍ഡെവില്ലെ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന 1996-ലാണ് ഒരു 12 വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ചത്. ഈ സംഭവത്തില്‍ പിടിക്കപ്പെട്ടതോടെ 21 മാസം ജയില്‍ശിക്ഷയും അനുഭവിച്ച് മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. 

ഇതിന് ശേഷമാണ് സെലിബ്രിറ്റി പദവി ഉപയോഗിച്ച് സാവില്ലെ സ്‌റ്റോക് മാന്‍ഡെവില്ലെ ആശുപത്രിയിലെ രോഗികളെയും, ജീവനക്കാരെയും സന്ദര്‍ശകരെയും വരെ പീഡിപ്പിച്ചതായി വിവരം പുറത്തുവന്നത്. 1983 മുതല്‍ 1996 വരെയുള്ള കാലത്ത് നടത്തിയ 13 പീഡന കേസുകളിലാണ് 78-ാം വയസ്സില്‍ നരേന്ദ്രന് ശിക്ഷ വിധിക്കുന്നത്. സമൂഹത്തില്‍ അന്തസ്സോടെ ജീവിച്ചിട്ടും കുട്ടികളുടെ വിശ്വാസം ലംഘിച്ച് ഒരു വേട്ടക്കാരനായി ഇയാള്‍ മാറിയെന്ന് വിധി പ്രസ്താവിക്കവെ ജഡ്ജ് ഷാനി ബാണ്‍സ് ചൂണ്ടിക്കാണിച്ചു.

ചികിത്സയുടെ പേരുപറഞ്ഞ് കുട്ടികളുമായി സൗഹൃദത്തിലാകുകയും ഇവരെ പീഡിപ്പിക്കുകയും ചെയ്യുന്നതായിരുന്നു നരേന്ദ്രന്റെ വിനോദം. 




കൂടുതല്‍വാര്‍ത്തകള്‍.