13 കാരിയായ മകളെ വില്‍ക്കാന്‍ ശ്രമിച്ച അമ്മയ്ക്ക് കോടതി നാലര വര്‍ഷം തടവ് വിധിച്ചു. ഓണ്‍ലൈന്‍ വഴി ഇടപാടുകാരുമായി കരാറിലേര്‍പ്പെട്ട ശേഷം ആഡംബര നൗകയില്‍ മോസ്‌കോയിലേക്ക് പോകുകയായിരുന്നു റഷ്യയിലെ മത്സരത്തില്‍ സൗന്ദര്യ റാണിയായ ഇറിന ഗ്ലാഡ്കിക്ക്. മകള്‍ കന്യകയാണെന്ന ഡോക്ടര്‍മാരുടെ സാക്ഷ്യപത്രവുമായിട്ടാണ് ഇവര്‍ കോടീശ്വരന്‍മാരെ തേടിയിറങ്ങിയത്.
ഒരു കോടീശ്വരനുമായി 19100 പൗണ്ടിന് കരാര്‍ ഒപ്പിട്ടു. കൗമാരക്കാരിയായ മകളുടെ നഗ്ന ചിത്രമെടുക്കുകയും കന്യകത്വ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഈ കരാറിനെ കുറിച്ചറിഞ്ഞ പോലീസ് കോടീശ്വരന്‍ ചമഞ്ഞ് ഇവരെ കുടുക്കുകയായിരുന്നു. പോലീസ് പിടിയിലായതോടെ ഇറിനാ കുറ്റം സമ്മതിച്ചു. രണ്ടു സഹായികളേയും കോടതി മൂന്നര വര്‍ഷം തടവിന് ശിക്ഷിച്ചു. മകളുടെ പ്രായപൂര്‍ത്തിയാകുംവരെയുള്ള അവകാശം മുത്തശ്ശിയ്ക്കും നല്‍കി .