CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 29 Seconds Ago
Breaking Now

ആഞ്ഞടിച്ച് ഡെര്‍ഡി കൊടുങ്കാറ്റ്; ജീവന്‍ അപകടത്തിലാകുമെന്ന് മുന്നറിയിപ്പ്; തണുത്തുറഞ്ഞ മഴയും, മഞ്ഞും, 70എംപിഎച്ച് വേഗതയുള്ള കാറ്റും; എല്ലുകളെ വിറപ്പിക്കുന്ന -3 സെല്‍ഷ്യസ് താപനില

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ താല്‍ക്കാലികമായി മുന്നറിയിപ്പുതള്‍ ഇല്ലെങ്കിലും കനത്ത മഴയ്ക്ക് സാധ്യത

ബ്രിട്ടനെ തണുപ്പില്‍ വിറപ്പിക്കാന്‍ ഡെര്‍ഡി കൊടുങ്കാറ്റ്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി. സ്‌കോട്ട്‌ലണ്ടിലെ നല്ലൊരു ശതമാനം മേഖലയിലും, അയര്‍ലണ്ട്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ജീവന്‍ അപകടത്തിലായേക്കുമെന്ന ആംബര്‍ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. മഞ്ഞും, ഐസും വീഴാനുള്ള സാധ്യതയും കാണുന്നു. താപനില മൈനസിലേക്ക് കൂപ്പുകുത്തുന്നതിന് പുറമെ ശക്തമായ കാറ്റും, കനത്ത മഞ്ഞും മഴയുമാണ് രാജ്യത്ത് ഉണ്ടാകുകയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. 

തണുപ്പേറിയ മഴ മിഡ്‌ലാന്‍ഡ്‌സിലും, സതേണ്‍ സ്‌കോട്ട്‌ലണ്ടിലും എത്തുന്നതോടെ പവര്‍ ലൈനുകള്‍ക്ക് ഭീഷണി ഉയരുകയാണ്. കൂടാതെ ബ്രിട്ടീഷ് റോഡുകളില്‍ ഐസ് നിറയാനും സാധ്യതയുണ്ട്. സ്‌കോട്ട്‌ലണ്ടിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ 15 ഇഞ്ച് വരെ മഞ്ഞ് പെയ്യും. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് 7 ഇഞ്ച് മഞ്ഞും ആസ്വദിക്കാം. ആംബര്‍, വെതര്‍ മുന്നറിയിപ്പുകള്‍ എത്തിയതോടെ യാത്രാ ദുരിതം ഉറപ്പായിക്കഴിഞ്ഞു. നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുകള്‍ പ്രധാനമായും നിലനില്‍ക്കുന്നത്. 

ഡെര്‍ഡി കൊടുങ്കാറ്റിന്റെ പ്രധാന രോഷം അനുഭവിക്കുന്നത് അയര്‍ലണ്ടാണ്. അറ്റ്‌ലാന്റിക്കില്‍ നിന്നും 81 എംപിഎച്ച് വേഗതയില്‍ കാറ്റ് ആഞ്ഞടിക്കുന്നതാണ് പ്രധാന പ്രശ്‌നം. കോര്‍ക്കില്‍ ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായി. ഇലക്ട്രിസിറ്റ് ശൃംഖലകള്‍ ഇപ്പോള്‍ ജാഗ്രത പാലിച്ച് വരികയാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലും മോശം കാലാവസ്ഥ തലവേദന സൃഷ്ടിക്കുന്നുണ്ട്. നോര്‍ത്ത് വെസ്റ്റിലെ ക്രിസ്മസ് വിപണി പോലും ഇതേത്തുടര്‍ന്ന് റദ്ദാക്കി. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ താല്‍ക്കാലികമായി മുന്നറിയിപ്പുതള്‍ ഇല്ലെങ്കിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.