CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 45 Minutes 58 Seconds Ago
Breaking Now

എസ്ബിഐ മാനേജര്‍ ലോട്ടറി വാങ്ങാന്‍ 84 ലക്ഷം രൂപയുടെ നാണയം മോഷ്ടിച്ചു

കുറ്റം താന്‍ ഒറ്റയ്ക്കാണ് ചെയ്തിരുന്നതെന്നും ഒരു ദിവസം പിടിക്കപ്പെടുമെന്നറിയാമായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു

വെസ്റ്റ് ബംഗാളിലെ സ്‌റ്റേറ്റ് ബാങ്കില്‍ നിന്ന് വന്‍ മോഷണം. നീണ്ട ഒന്നര വര്‍ഷം കൊണ്ടാണ് ബാങ്ക് ജീവനക്കാരനായ തരക് ജയ്‌സ്വാള്‍ 84 ലക്ഷം മോഷ്ടിച്ചത്. ബംഗാളിലെ മേമാര്‍ എസ്ബിഐ ശാഖയില്‍ നിന്നാണ് പണം മോഷ്ടിച്ചത്. ബാങ്കിലെ സീനിയര്‍ മാനേജരായിരുന്നു. ഓഡിറ്റിങ്ങിനിടെയാണ് കവര്‍ച്ച. ഓരോ ദിവസവും നിശ്ചിത തുകയുടെ നാണയങ്ങള്‍ ഇയാള്‍ ബാങ്കില്‍ നിന്ന് കടത്തി. ഈ പണം കൊണ്ട് എല്ലാ ദിവസവും ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിച്ചു. കുറ്റം താന്‍ ഒറ്റയ്ക്കാണ് ചെയ്തിരുന്നതെന്നും ഒരു ദിവസം പിടിക്കപ്പെടുമെന്നറിയാമായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വിട്ടു. ബാങ്കിന്റെ പണം റീജണല്‍ ഓഫീസിലേക്കോ റിസര്‍വ് ബാങ്കിലേക്കോ അയക്കുന്നതിന് പകരം ജയ്‌സ്വാള്‍ കൈവശം വയ്ക്കാന്‍ മറ്റാരെങ്കിലും സഹായിച്ചോ എന്നാണ് അന്വേഷിക്കുന്നത് .

 




കൂടുതല്‍വാര്‍ത്തകള്‍.