CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 18 Minutes 46 Seconds Ago
Breaking Now

ക്രിസ്തുമസ്സിനെയും പുതുവര്ഷത്തെയും വരവേല്‍ക്കാന്‍ സന്ദര്‍ ലാന്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു , ക്രിസ്തുമസ് സംഗമം ഡിസംബര്‍ 29 ശനിയാഴ്ച, പുതുവര്‍ഷ പ്രാര്‍ത്ഥനകളും കുര്‍ബാനയും ജനുവരി 31 , തിങ്കളാഴ്ച

സന്ദര്‍ലാന്‍ഡ് :  ക്രിസ്തുമസ്സിനെ   വരവേല്ക്കാന്‍  സന്ദര്‍ലാന്‍ഡ് മലയാളികള്  ഒരുങ്ങികഴിഞ്ഞു. കരോള്‍ സംഗീതവും  ഉണ്ണി യേശുവുമായുള്ള  ഭവനസന്ദര്‍ശനവും  ഡിസംബര്‍ 7,  8,  ( വെള്ളി, ശനി ) ദിവസ്സങ്ങളില്‍  നടന്നു.  ക്രിസ്തുമസ്  സംഗമത്തിന്   ഒരുങ്ങുന്ന  സന്ദര്‍ ലാന്ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹം ഡിസംബര്‍ 29 ശനിയാഴ്ച നടക്കുന്ന പരിപാടിയില്‍  ആല്മീയ സാംസ്‌കാരിക സമന്വയമായിരിക്കും  അരങ്ങേറുക . ക്രിസ്തുമസ് സംഗമത്തില്‍ സീറോ മലബാര്‍ ചാപ്ലയിന്‍   ബഹു. ഫാ. സജി തോട്ടത്തില്‍  ക്രിസ്തുമസ് സന്ദേശം നല്‍കും ,  സെ. ജോസെഫ്‌സ് ചര്ച്  വികാരി  ബഹു. ഫാ. മൈക്കില്‍ മക്കോയ്  മുഖ്യാധിതിയായിരിക്കും . ക്രിസ്തുമസ് സംഗീതവും  ആശസകളും കൊണ്ട് മുഖരിതമാകുന്ന  സന്ധ്യയില്‍  ക്രിസ്തുമസ്  ഡിന്നറോടെ  പരിപാടികള്‍ക്ക് പരിസമാപ്തി കുറിക്കും .  ഈ    സ്‌നേഹസംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും  സ്വാഗതം  ചെയൂന്നു

 പുതുവര്‍ഷത്തെ പ്രാത്ഥനകളോടെ വരവേല്‍ക്കാന്‍  ഡിസമ്പര്‍  31 തിങ്കളാഴ്ച വൈകുന്നേരം  8.00 നു  തുടങ്ങുന്ന ആരാധനകള്‍ പാതിരാ കുര്‍ബാനയോടെയും  സമാപിക്കുന്നു.  പ്രാര്‍ത്ഥന നിര്‍ഭരമായ  ശുസ്രൂക്ഷകളിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു..  

 

ക്രിസ്തുമസ് സംഗമം :   ഡിസംബര്‍ 29 ശനിയാഴ്ച, 5.30 pm മുതല്‍ @ സ്റ്റീല്‍സ്  ക്ലബ്  ഹാള്‍ , സന്ദര്‍ലാന്‍ഡ് .

പുതുവര്‍ഷ ദിവ്യബലി   ഡിസംബര്‍ 31  തിങ്കളാഴ്ച , 11.45 pm @ സെ . ജോസഫ്‌സ്  ചര്‍ച്, സന്ദര്‍ലാന്‍ഡ്  : SR4 6HP

 

 

 




കൂടുതല്‍വാര്‍ത്തകള്‍.