CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 17 Minutes 1 Seconds Ago
Breaking Now

പ്രളയ ദുരിതത്തില്‍ പെട്ടവര്‍ക്ക് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ മുന്‍കൈയില്‍ സഹായിച്ചത് 6,93,000 രൂപ .

ചാരിറ്റി ഗ്രൂപ്പ് യു കെ  ചാരിറ്റി നടത്തിയും ,സംഘടനകളില്‍നിന്നും വൃക്തികളില്‍ നിന്നും  സഹായങ്ങള്‍ സ്വികരിച്ചും ആറു ലക്ഷത്തി തൊണ്ണൂറ്റി മൂവായിരം  രൂപയാണ്(  6,93,000) നാട്ടിലെ വേദന അനുഭവിക്കുന്നവര്‍ക്കായി വിതരണം ചെയ്തത്.   .ഞങളുടെ അപേക്ഷ സ്വികരിച്ചു പണം നല്‍കിയ UKKCA, LIMA ,ACAL,   കുറെ നല്ല മനുഷ്യര്‍  എല്ലാവര്‍ക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ക്കു വേണ്ടി കണ്‍വീനര്‍ സാബു  ഫിലിപ്പ്    നന്ദി അറിയിച്ചു 

ഈ താഴെ പറയുന്നവരാണ്  ഞങ്ങള്‍ക്ക് പണം നല്‍കിസഹായിച്ചവര്‍ , ഇടുക്കി ചാരിറ്റി നടത്തി കിട്ടിയത് 2.35000. രൂപ ഇതില്‍ 85000 രൂപ മുഖൃമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്കായി ഇടുക്കി കളക്റ്ററെ ഏല്‍പ്പിച്ചു ബാക്കി 50000 രൂപ വീതം മൂൂന്നു  കുടുംബങ്ങള്‍ക്കു നല്‍കി 

ഞങ്ങളുടെ അപേക്ഷ സ്വികരിച്ചു പണം നല്‍കിയ മറ്റു സംഘടനകള്‍ , ACAL 25,000, LIMA,50,000 UKKCA 2,25000.. തമ്പി ജോസ്  70,000, ഷോയ് ചെറിയാന്‍  13,000 മറ്റു ചില നല്ല മനുഷൃര്‍ 75,000   എന്നിവരുടെ സഹായം കൊണ്ടാണ് ഇത്രയും തുക നാട്ടില്‍  എത്തിക്കാന്‍ കഴിഞ്ഞത് 

കൂടാതെ കഴിഞ്ഞ മാസം ബോംബയില്‍ ചികിത്സയില്‍ കഴിയുന്ന ലിവര്‍പൂള്‍ മലയാളി മോനിസിനുവേണ്ടി   3615 പൗണ്ട് ചാരിറ്റിയിലൂടെ  നല്‍കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്നത്  സാബു  ഫിലിപ്പ്, ടോം ജോസ് തടിയംപാട് , സജി തോമസ് ,എന്നിവരാണ്  ഞങ്ങളുടെ മൂന്നുപേരുടെയും പേരിലാണ് ബാങ്ക് അക്കൗണ്ട് , 

ജീവിതത്തില്‍ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അനുഭവിച്ചവരുടെ ഒരു കൂട്ടമാണ് ഇതിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നത് ,ഞങ്ങള്‍ക്ക് ജാതി ,മത ,വര്‍ണ്ണ , വര്‍ഗ്ഗ, സ്ഥലകാലഭേതമില്ല .ഞങള്‍ കേരളത്തിലെവിവിധ സ്ഥലങ്ങളില്‍ ഉള്ളവരെയും  യു കെ യിലുള്ളവരെയും സഹായിച്ചിട്ടുണ്ട് .

2004 ല്‍ ഉണ്ടായ സുനാമിക്ക് ഫണ്ട് പിരിച്ച് അന്നത്തെ മുഖൃമന്ത്രിക്കു നല്‍കികൊണ്ടാണ് ഞങള്‍  പ്രവര്‍ത്തനം ആരംഭിച്ചത്.  ഇതുവരെ ഞങ്ങള്‍ നടത്തിയ സുതാരൃവും സതൃസന്ധവുമായ  പ്രവര്‍ത്തനം കൊണ്ട് ഏകദേശം 65 ലക്ഷം രൂപ നല്‍കി കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന പാവങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്  ഞങ്ങളോട് സഹകരിച്ച എല്ല യു കെ മലയാളികളോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും ഒരിക്കല്‍ കൂടി അറിയിക്കുന്നു.

ടോം ജോസ് തടിയംപാട് .

 




കൂടുതല്‍വാര്‍ത്തകള്‍.