CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 3 Minutes 32 Seconds Ago
Breaking Now

ഇപ്പോള്‍ ഇന്ത്യയില്‍ പ്രതിരോധ ഇടപാടുകളില്‍ ക്വത്‌റോക്കി അമ്മാവനില്ല ; കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

കോണ്‍ഗ്രസ് ഭരണകാലത്തു നടന്ന എല്ലാ പ്രതിരോധ ഇടപാടുകളും അഴിമതി നിറഞ്ഞതാണെന്നു ബൊഫോഴ്‌സ് ഇടപാടിലെ ഇറ്റലിക്കാരന്‍ ഇടനിലക്കാരന്‍ ഒട്ടാവിയോ ക്വത്‌റോക്കിയെ പരാമര്‍ശിച്ചു മോദി പറഞ്ഞു.

ഇന്ത്യയുടെ പ്രതിരോധം കരുത്താര്‍ജിക്കുന്നതു കാണാന്‍ ആഗ്രഹിക്കാത്തവരുടെ കൂടെ ചേര്‍ന്നു കോണ്‍ഗ്രസ് നുണപ്രചാരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പ്രതിരോധ ഇടപാടുകളില്‍ 'ക്വത്‌റോക്കി അമ്മാവനോ' 'ക്രിസ്റ്റ്യന്‍ മിഷേലോ' ഇല്ലെന്നും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലത്തില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കോണ്‍ഗ്രസ് ഭരണകാലത്തു നടന്ന എല്ലാ പ്രതിരോധ ഇടപാടുകളും അഴിമതി നിറഞ്ഞതാണെന്നു ബൊഫോഴ്‌സ് ഇടപാടിലെ ഇറ്റലിക്കാരന്‍ ഇടനിലക്കാരന്‍ ഒട്ടാവിയോ ക്വത്‌റോക്കിയെ പരാമര്‍ശിച്ചു മോദി പറഞ്ഞു. 50 മിനിറ്റ് പ്രസംഗത്തില്‍ 30 മിനിറ്റും റഫാല്‍ ഇടപാട് സംബന്ധിച്ചാണ് മോദി സംസാരിച്ചത്. ഇതാദ്യമാണ് റായ്ബറേലി പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങള്‍ക്കു കാരണക്കാര്‍ കോണ്‍ഗ്രസാണെന്നും മോദി ആരോപിച്ചു. 10 വര്‍ഷം അധികാരത്തിലിരുന്നിട്ടും യുപിഎ സര്‍ക്കാര്‍ സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെന്നും താങ്ങുവില ഉള്‍പ്പെടെ റിപ്പോര്‍ട്ടിലെ ഒട്ടേറെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയതു തന്റെ സര്‍ക്കാരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.

റായ്ബറേലിയുടെ വികസനത്തിന് 1,100 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ചിലതിനു തറക്കല്ലിടുകയും ചെയ്തു. റായ്ബറേലി കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച ഹംസഫര്‍ കോച്ച് ഫ്‌ലാഗ് ഓഫ് ചെയ്തു. ജനുവരി 15ന് ആരംഭിക്കുന്ന കുംഭമേളയുടെ കണ്‍ട്രോള്‍ റൂം ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.