CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 3 Seconds Ago
Breaking Now

പാക്കിസ്ഥാന് വെള്ളം നല്‍കുന്നത് നിര്‍ത്താന്‍ ഇന്ത്യ ; ജലം വഴിതിരിച്ചുവിടുമെന്ന് ഗഡ്കരി

പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന മൂന്നു നദികളിലെ വെള്ളം തടഞ്ഞു നിര്‍ത്തി യമുനാ നദിയിലേക്ക് തിരിച്ചുവിടാനുള്ള പദ്ധതി ഇന്ത്യ രൂപീകരിക്കും.

പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ പാക് ബന്ധം വഷളായിരിക്കുകയാണ്. പാക്കിസ്ഥാന് വെള്ളം നല്‍കുന്നത് നിര്‍ത്താന്‍ ഇന്ത്യ തീരുമാനിച്ചു. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി നിതിന്‍ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന മൂന്ന നദികളിലെ വെള്ളം വഴി തിരിച്ചുവിടും. 1960 സിന്ധുനദീജല കരാര്‍ പ്രകാരം പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന മൂന്നു നദികളിലെ വെള്ളം ഇരു രാജ്യങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. എന്നാല്‍ കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് അവകാശപ്പെട്ട അളവിലുള്ള വെള്ളം പോലും നിലവില്‍ ഉപയോഗിക്കുന്നില്ല.

പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന മൂന്നു നദികളിലെ വെള്ളം തടഞ്ഞു നിര്‍ത്തി യമുനാ നദിയിലേക്ക് തിരിച്ചുവിടാനുള്ള പദ്ധതി ഇന്ത്യ രൂപീകരിക്കും. യുപിയിലെ ഭാഗപതില്‍ നടന്ന പൊതു പരിപാടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാനിലേക്ക് പോകുന്ന വെള്ളം പഞ്ചാബിലേക്കും കശ്മീരിലേക്കും തിരിച്ചുവിടാനാണ് പദ്ധതി. ഇക്കാര്യം മന്ത്രി പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തു.

രവി നദിയില്‍ വെള്ളം തടഞ്ഞു നിര്‍ത്താനുള്ള ഡാമിന്റെ നിര്‍മ്മാണം ഇതിനകം തുടങ്ങി കഴിഞ്ഞു. പുല്‍വാമ ആക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ കടുത്ത തീരുമാനം എടുത്തിരിക്കുന്നത് .

 

 




കൂടുതല്‍വാര്‍ത്തകള്‍.