CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 14 Minutes 53 Seconds Ago
Breaking Now

പാക്കിസ്ഥാന് തിരിച്ചടികള്‍ കിട്ടി തുടങ്ങി ; എഫി ടി എഫ് നിഴല്‍ പട്ടികയില്‍ തന്നെ നിലനിര്‍ത്തും, അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങള്‍ ഉണ്ടാവില്ല

38 രാജ്യങ്ങള്‍ അടങ്ങുന്ന സംഘടന പാരിസില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഇന്ത്യയുടെ സമ്മര്‍ദ്ദം മാനിച്ച് ഈ തീരുമാനം.

പുല്‍വാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് മറുപടി ലഭിച്ചുതുടങ്ങി. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം തടയാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് തടയാനും രൂപീകൃതമായ രാജ്യങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ എഫ് ടി എഫ് പാകിസ്ഥാനെ ഇതിന്റെ ഭാഗമായി നിഴല്‍ പട്ടികയില്‍ തന്നെ നിലനിര്‍ത്തി. ഒക്ടോബര്‍ വരെ നിരീക്ഷണ പട്ടികയില്‍ പെടുത്താനാണ് തീരുമാനം.

38 രാജ്യങ്ങള്‍ അടങ്ങുന്ന സംഘടന പാരിസില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഇന്ത്യയുടെ സമ്മര്‍ദ്ദം മാനിച്ച് ഈ തീരുമാനം. ഇതോടെ ആ രാജ്യത്തിനുള്ള അന്താരാഷ്ട്രവായ്പ ലഭിക്കാതെ വരും. പണം കുറയുന്നതോടെ ഭീകരപ്രവര്‍ത്തനത്തിന് പണവും സഹായവും പാകിസ്ഥാന്‍ നല്‍കുന്നത് കുറയും. 

ഇന്ത്യ നല്‍കിയിരുന്ന അഭിമത രാഷ്ട്രപദവിയും എടുത്തു കളഞ്ഞിരുന്നു. കൂടാതെ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 200 ശതമാനം നികുതി ഏര്‍പ്പെടുത്തുകയുമുണ്ടായി.

 




കൂടുതല്‍വാര്‍ത്തകള്‍.