CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 56 Minutes 9 Seconds Ago
Breaking Now

ഫോക്‌സ് വാഗണ് 500 കോടി പിഴ

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ് 500 കോടി പിഴ. ദേശീയ ഹരിത ട്രിബ്യൂണലാണ് പിഴ ചുമത്തിയിരിക്കുന്നത്. മലിനീകരണ പരിശോധനകളില്‍ ക്രിത്രിമത്വംകാണിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ പിഴ ഒടുക്കാനും ഉത്തരവില്‍ പറയുന്നു. അളവില്‍ കൂടുതല്‍ നൈട്രജന്‍ ഓക്‌സൈഡ് പുറത്തുവിട്ടത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിത ട്രിബ്യൂണല്‍ പിഴചുമത്തിയത്. പിഴ അടച്ചില്ലെങ്കില്‍ കമ്പനിയുടെ എംഡിയെ അറസ്റ്റ് ചെയ്യുമെന്ന് ഹരിത ട്രിബ്യൂണല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

വാഹന മലിനീകരണം നിയന്ത്രണ പരിശോധനയെ മറികടക്കാന്‍ സോഫ്‌റ്റ്വെയറില്‍ കൃത്രിമം കാണിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2018 നവംബറിലാണ് കോടതി ഉത്തരവിട്ടത്.

2015ലാണ് ഫോക്‌സ് വാഗണെ പിടിച്ചുകുലുക്കിയ മലിനീകരണ തട്ടിപ്പ് പുറത്തുവന്നത്. മലിനീകരണ നിയന്ത്രണ പരിശോധനകള്‍ മറികടക്കാന്‍ അനുവദനീയമായ അളവിലും നല്‍പതിരട്ടിയോളം നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളുന്ന കാറുകളില്‍ പ്രത്യേക സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചായിരുന്നു കമ്പനിയുടെ തട്ടിപ്പ് നടത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.