CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 39 Minutes 28 Seconds Ago
Breaking Now

ഉറക്കം കൂടിയാല്‍ ഡിമെന്‍ഷ്യ രോഗിയാകും

ഉറക്കം അമിതമായാല്‍ നിങ്ങള്‍ ഒരു ഡിമെന്‍ഷ്യ രോഗിയാകും. ഡിമെന്‍ഷ്യ അഥവാ ഓര്‍മ്മക്കുറവിന് അമിതമായ ഉറക്കവും ഒരു കാരണമാണെന്ന് അടുത്തിടെ ഇത് സംബന്ധിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്.

ദിവസം ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് വൈദ്യശാസ്ത്രം അനുശാസിക്കുന്നത്. ഇതില്‍ കൂടുതല്‍ ഉറങ്ങിയാല്‍ മെച്ചപ്പെട്ട ഫലം ലഭിക്കും ഏന് കരുതിയെങ്കില്‍ തെറ്റി. ദിവസം ഒന്‍പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്ന ആളുകള്‍ക്ക് ഭാവിയില്‍ അല്‍ഷൈമേഴ്‌സ് വരുന്നതിനുള്ള സാധ്യത ഇരട്ടിയാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്. 1984 മുതല്‍ 30 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള 5000 ജനങ്ങളെ ഉള്‍പ്പെടുത്തഗി നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്.

ഉറക്കം കുറവുള്ള ആളുകളേക്കാള്‍ 10 വര്ഷം മുന്‍പ് തന്നെ ഇക്കൂട്ടര്‍ അള്‍ഷെമേഴ്‌സ് ബാധിതര്‍ ആകുന്നു എന്നതാണ് കണ്ടെത്തല്‍. ഇത് സംബന്ധിച്ച മറ്റൊരു രസകരമായ കണ്ടെത്തല്‍ എന്നതാണ് എന്ന് വച്ചാല്‍ , വിദ്യഭ്യാസം കുറഞ്ഞ ആളുകള്‍ക്ക് വിദ്യാഭ്യാസം കൂടിയ ആളുകളെ അപേക്ഷിച്ച് ഓര്‍മക്കുറവ് വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് .

അപ്പോള്‍ ഇനി സൂക്ഷിച്ചോളൂ , ആവശ്യത്തിന് ഉറക്കം ഇല്ലെങ്കില്‍ മാത്രമല്ല, ആവശ്യത്തില്‍ കൂടുതല്‍ ഉറങ്ങിയാലും ആരോഗ്യത്തിന് പണി കിട്ടും. അതിനാല്‍ ഉറക്കം 7 മുതല്‍ 8 മണിക്കൂര്‍ ആക്കി ചുരുക്കുന്നതാണ് ഉറക്കപ്രിയന്മാര്‍ക്ക് നല്ലത്. അല്ലെങ്കില്‍ ഓര്‍മ്മക്കുറവിന് മരുന്ന് കഴിക്കാന്‍ തയ്യാറായിക്കോളൂ.

 




കൂടുതല്‍വാര്‍ത്തകള്‍.