CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 48 Minutes 4 Seconds Ago
Breaking Now

ക്യാന്‍സര്‍ വന്നാലും ചികിത്സ തേടാതെ കുടിയേറ്റക്കാര്‍; എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് മുന്‍കൂര്‍ ഫീസ് കുടിയേറ്റ രോഗികളെ ചികിത്സയില്‍ നിന്നും അകറ്റുന്നതായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍; ഞെട്ടിക്കുന്ന അവസ്ഥ വെളിപ്പെടുത്തി റിപ്പോര്‍ട്ട്

കുടിയേറ്റക്കാര്‍ക്ക് നേരെ ശത്രുതാമനോഭാവത്തോടെ 2017-ല്‍ ആരംഭിച്ച എന്‍എച്ച്എസിന്റെ മുന്‍കൂര്‍ ചാര്‍ജ്ജിംഗാണ് പ്രശ്‌നത്തില്‍ പ്രതിസ്ഥാനത്ത്

എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് മുന്‍കൂര്‍ ഫീസ് ഈടാക്കുന്നത് കുടിയേറ്റക്കാരായ രോഗികളെ ചികിത്സ തേടുന്നതില്‍ നിന്നും അകറ്റുന്നതായി ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ വന്നാല്‍ പോലും കുടിയേറ്റക്കാര്‍ ചികിത്സ തേടുന്നില്ലെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രസവത്തിന് മുന്‍പും, ശേഷവുമുള്ള പരിചരണം പോലും ചാര്‍ജ്ജ് ചെയ്യപ്പെടുമെന്ന ഭയത്തില്‍ ഗര്‍ഭിണികള്‍ ഒഴിവാക്കുന്നുവെന്നാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നത്. 

സര്‍ജറിക്ക് മുന്‍പ് നാലക്ക ചാര്‍ജ്ജിനെക്കുറിച്ച് രോഗികളെ അറിയിക്കുന്നതാണ് പതിവ്. ഒരു കേസില്‍ സൗജന്യ എന്‍എച്ച്എസ് സേവനത്തിന് അര്‍ഹതയില്ലാത്ത ക്യാന്‍സര്‍ രോഗി ചികിത്സ പോലും തേടാന്‍ കഴിയാതെ മരിച്ചതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. കുടിയേറ്റക്കാര്‍ക്ക് നേരെ ശത്രുതാമനോഭാവത്തോടെ 2017-ല്‍ ആരംഭിച്ച എന്‍എച്ച്എസിന്റെ മുന്‍കൂര്‍ ചാര്‍ജ്ജിംഗാണ് പ്രശ്‌നത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. 

ഈ നയം അനുസരിച്ച് സൗജന്യ എന്‍എച്ച്എസ് കെയറിന് യോഗ്യതയില്ലാത്ത വിദേശ സന്ദര്‍ശകര്‍, രേഖകളില്ലാത്ത കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥി അപേക്ഷ നിരസിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ ചികിത്സയ്ക്ക് മുന്നോടിയായി ചെലവിനുള്ള തുക അടയ്ക്കണം. അടിയന്തര സാഹചര്യങ്ങള്‍ക്ക് മാത്രമാണ് ഇതില്‍ ഇളവ്. മറ്റേണിറ്റി കെയര്‍, ആക്‌സിഡന്റ്, എമര്‍ജന്‍സി, പടരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ തുടങ്ങിയവയില്‍ ചിലതില്‍ മാത്രമാണ് ഇളവുള്ളത്. 

ചികിത്സ തേടുന്നതില്‍ വീഴ്ച വരുത്തുന്നതിന് പുറമെ ചികിത്സ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഡിസ്ചാര്‍ജ്ജ് നേടിപ്പോകുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും കുടിയേറ്റക്കാര്‍ നേരിടുന്നു. മുന്‍കൂര്‍ ചാര്‍ജ്ജിംഗ് സംബന്ധിച്ച് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ റിവ്യൂ റിപ്പോര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.