CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 18 Minutes 46 Seconds Ago
Breaking Now

സംസ്ഥാനത്ത് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ; വൈകീട്ട് കൊട്ടിക്കലാശം ; ചൊവ്വാഴ്ച കേരളം വിധിയെഴുതും

സംസ്ഥാനത്ത് രണ്ട് കോടി 61 ലക്ഷം പേര്‍ക്കാണ് ഇക്കുറി വോട്ടവകാശമുളളത്.

സംസ്ഥാനത്ത് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അവസാന മണിക്കൂറുകളില്‍ ആവേശത്തിലാണ് എല്ലാ മുന്നണികളും. സംസ്ഥാനത്ത് രണ്ട് കോടി 61 ലക്ഷം പേര്‍ക്കാണ് ഇക്കുറി വോട്ടവകാശമുളളത്. വോട്ടെടുപ്പിനായുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

വോട്ടര്‍മാരില്‍ ഒരു കോടി 26 ലക്ഷം പേര്‍ പുരുഷമാരും ഒരു കോടി 34 ലക്ഷം പേര്‍ സ്ത്രീകളും 174 പേര്‍ ഭിന്നലിംഗക്കാരുമാണ്. ഇതില്‍ രണ്ട് ലക്ഷത്തി 88ആയിരം കന്നിവോട്ടര്‍മാരാണ്. 24, 970 പോളിംഗ് ബൂത്തുകളില്‍ 219 എണ്ണത്തിന് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഉണ്ടാകും. 44,427 ബാലറ്റ് യൂണിറ്റുകളും 32,746 കണ്‍ട്രോള്‍ യൂണിറ്റുകളും 257 സട്രോങ് റൂമുകളും 57 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സജ്ജീകരിക്കും.സ്ഥാനാര്‍ത്ഥികളുടെ കേസുകളെ കുറിച്ചുളള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ രേഖകള്‍ ഒരു മാസത്തിനുളളില്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. 

 




കൂടുതല്‍വാര്‍ത്തകള്‍.