CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 9 Minutes 57 Seconds Ago
Breaking Now

ലോകത്തിലെ ഏറ്റവും വിലയേറിയ എസ്‌യുവി; ഇത് റോഡില്‍ ഓടിക്കാനുള്ളതോ, അതോ യുദ്ധടാങ്കോ?

ബീജിംഗിലെ ഐഎടി ഓട്ടോമൊബൈല്‍ ടെക്‌നോളജി നിര്‍മ്മിക്കുന്ന കാള്‍മാന്‍ കിംഗ് ഒന്‍പതെണ്ണം മാത്രമാണ് നിര്‍മ്മിക്കുക

ഇത് എസ്‌യുവികളുടെ കാലമാണ്. വിപണിയില്‍ വിവിധ മോഡല്‍ എസ്‌യുവികള്‍ കത്തിപ്പടരുന്ന കാലം. അങ്ങിനെയെങ്കില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ എസ്‌യുവി ഏതാണ്? ആ ചോദ്യത്തിനുള്ള ഉത്തരം ഇതാ- കാള്‍മാന്‍ കിംഗ്, ലോകത്തിലെ ഏറ്റവും വിലയേറിയ എസ്‌യുവി. 

കാഴ്ചയില്‍ ഒരു യുദ്ധ ടാങ്കിനോട് സാമ്യം തോന്നിക്കുന്ന ഈ ഓഫ്-റോഡര്‍ വാഹനത്തിന് 1.6 മില്ല്യണ്‍ പൗണ്ടാണ് വിലയിട്ടിരിക്കുന്നത്, ഏകദേശം പതിനാലര കോടി രൂപ. ബാറ്റ്മാന്‍ സിനിമകളില്‍ കണ്ടുപരിചയിച്ച ഒരു രൂപമാണ് കാള്‍മാന്‍ കിംഗിന് ആദ്യം തോന്നുക. കഴിഞ്ഞ വര്‍ഷം പകുതിയോടെ പ്രഖ്യാപിച്ച വാഹനം ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലാണ് അവതരിച്ചത്. യുദ്ധവിമാനത്തിന്റെ അതേ സ്‌റ്റൈലില്‍ ഒരുക്കിയ കിംഗ് വാങ്ങാന്‍ എട്ട് ബെന്റ്‌ലെ ബെന്റായ്ഗാസ് വാങ്ങാനുള്ള തുക നല്‍കണം. 

കാര്‍ബണ്‍ ഫൈബറും, സ്റ്റീലിലും നിര്‍മ്മിച്ച കിംഗ് ബുള്ളറ്റ്പ്രൂഫ് വാഹനം ആഗ്രഹിക്കുന്ന ധനികരുടെ കാര്‍ ശേഖരത്തിലാകും ഇടംപിടിക്കുക. പുറമെ കരുത്ത് പ്രകടിപ്പിക്കുമ്പോള്‍ ഉള്‍ഭാഗത്ത് അത്യാഡംബരം കൊണ്ട് മൂടിയിരിക്കുകയാണ് കിംഗ്. ഇക്കാര്യത്തില്‍ സാക്ഷാല്‍ റോള്‍സ് റോയ്‌സിനെ വരെ വെല്ലുവിളിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്യാബിന്‍. ആപ്പിള്‍ ടിവി ഉള്‍പ്പെട്ട എച്ച്ഡിടിവി, പ്ലേസ്റ്റേഷന്‍ 4, മിനി ഫ്രിഡ്ജ്, ഷാംപെയിന്‍, ക്രിസ്റ്റല്‍ ഗ്ലാസുകള്‍, നെസ്‌പ്രെസോ മെഷീന്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. മൂഡ് അനുസരിച്ച് ലൈറ്റിംഗും ക്രമീകരിക്കാം. 

വമ്പന്‍ 6.8 ലിറ്റര്‍ വി10 എഞ്ചിനില്‍ നിന്നും 360 ബിഎച്ച്പിയാണ് പുറത്തുവരിക. സാധാരണ വാഹനങ്ങളേക്കാള്‍ അഞ്ചിരട്ടി ഭാരം കൂടുതലാണ് കിംഗിന്. ബീജിംഗിലെ ഐഎടി ഓട്ടോമൊബൈല്‍ ടെക്‌നോളജി നിര്‍മ്മിക്കുന്ന കാള്‍മാന്‍ കിംഗ് ഒന്‍പതെണ്ണം മാത്രമാണ് നിര്‍മ്മിക്കുക. 




കൂടുതല്‍വാര്‍ത്തകള്‍.