CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 10 Minutes 15 Seconds Ago
Breaking Now

ഈ രക്തഗ്രൂപ്പില്‍ പെട്ടവര്‍ ഭാരംകുറയ്ക്കണമെങ്കില്‍ പാടുപെടും; രക്തഗ്രൂപ്പ് അനുസരിച്ച ഭക്ഷണശീലം ഇങ്ങനെ

ഭാരം കുറയ്ക്കാന്‍ ജീവിത ലക്ഷ്യമാക്കിയിട്ടും ഫലം കാണാതെ പോകുമ്പോള്‍ നമ്മള്‍ തന്നെ അത്ഭുതപ്പെടും ഇത് എന്ത് കൊണ്ടാണെന്ന്! നമ്മളേക്കാള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നവര്‍ ഭാരം കൂടാതെ നടക്കുമ്പോള്‍ വളരെ തീരെ ഭക്ഷണം കഴിച്ച് ജീവിച്ചിട്ടും ഭാരം കുറയാത്തത് എന്ത് കൊണ്ടെന്ന് പലരും അത്ഭുതപ്പെടാറുണ്ട്. നിങ്ങളുടെ രക്തഗ്രൂപ്പിലാകാം ഇതിന്റെ രഹസ്യം മറഞ്ഞിരിക്കുന്നത്. 

രണ്ട് രക്തഗ്രൂപ്പുകളില്‍ പെട്ടവര്‍ക്കാണ് അനായാസം ഭാരം കുറയ്ക്കാന്‍ കഴിയാതെ പോകുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു AB+, AB- എന്നി രക്തഗ്രൂപ്പുകാര്‍ക്കാണ് ഈ ഭാരമുള്ളത്. ഇവരുടെ ഭക്ഷ്യശീലങ്ങള്‍ അനായാസം മാറ്റാന്‍ സാധിക്കില്ലെന്നതാണ് ഇതിന് കാരണം. 

എളുപ്പത്തില്‍ ഭക്ഷ്യശീലങ്ങള്‍ മാറ്റാനും ഭാരം കുറയ്ക്കാനും സാധിക്കുന്നവര്‍ O+, B+ രക്തഗ്രൂപ്പുകാരാണ്. B+ ഗ്രൂപ്പുകാര്‍ ഉയര്‍ന്ന ബിഎംആര്‍ നിരക്കുമുണ്ട്. രക്തഗ്രൂപ്പ് അനുസരിച്ചുള്ള ഡയറ്റ് ശീലിക്കുകയാണ് ഇതിന് ഉത്തരപരിഹാരം. നാച്വറോപതിക് വിദഗ്ധന്‍ പീറ്റര്‍ ജെ ഡി'ആമോ രൂപപ്പെടുത്തിയ ഡയറ്റ് രീതികള്‍ ഇപ്രകാരമാണ്. 

O ഗ്രൂപ്പുകാര്‍ ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണം കഴിക്കണം. നല്ല രീതിയില്‍ പച്ചക്കറികളും, മീനും കഴിക്കാം. ബീന്‍സ്, അച്ചിങ്ങ വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ പരിമിതപ്പെടുത്തണം. കടല്‍വിഭവങ്ങള്‍, റെഡ് മീറ്റ്, ബ്രോക്കോളി, സ്‌പൈനാക്, ഒലിവ് ഓയില്‍ എന്നിവ ഭാരം കുറയ്ക്കാന്‍ ഉപയോഗിക്കാം. പാലുല്‍പ്പന്നങ്ങള്‍, കോണ്‍, ഗോതമ്പ് ഒഴിവാക്കണം. 

A ഗ്രൂപ്പുകാര്‍ പച്ചക്കറികള്‍, പഴങ്ങള്‍, ടോഫു, ടര്‍ക്കി, തവിട് നീക്കാത്ത ധാന്യങ്ങള്‍, കടല്‍വിഭവങ്ങള്‍ എന്നിവ കഴിക്കണം, മാംസം ഒഴിവാക്കണം. ഭാരം കുറയ്ക്കാന്‍ പൈനാപ്പിള്‍, ഒലിവ് ഓയില്‍, സീഫുഡ്, പച്ചക്കറി, സോയ എന്നിവ ഉപയോഗിക്കണം. പാലുല്‍പ്പന്നങ്ങള്‍, കോണ്‍, ബീന്‍സ്, ഗോതമ്പ് ഒഴിവാക്കാം. 

ബി ഗ്രൂപ്പുകാര്‍ക്ക് മാംസം, പഴങ്ങള്‍, സീഫുഡ്, പാലുല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍ കഴിക്കാം. ഭാരം കുറയ്ക്കാന്‍ പച്ച നിറമുള്ള പച്ചക്കറികള്‍, ലിവര്‍, മുട്ട, ഇരട്ടിമധുരം എന്നിവ ഉള്‍പ്പെടുത്തുകയും, കോണ്‍, ചിക്കന്‍, ഗോതമ്പ്, നിലക്കടല, കപ്പലണ്ടി എന്നിവ ഒഴിവാക്കുകയും വേണം. 

എബി ഗ്രൂപ്പുകാര്‍ക്ക് പാലുല്‍പ്പന്നങ്ങള്‍, ആട്, ടോഫു, മത്സം, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ അനുയോജ്യമാണ്. ഭാരം കുറയ്ക്കാന്‍ ടോഫു, സീഫുഡ്, പച്ചിലക്കറികള്‍, കെല്‍പ് എന്നിവ ഉപയോഗിക്കണം. ചിക്കന്‍, കോണ്‍, കിഡ്‌നി ബീന്‍സ്, ഗോതമ്പ് എന്നിവ ഒഴിവാക്കണം.   




കൂടുതല്‍വാര്‍ത്തകള്‍.