CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 24 Minutes 33 Seconds Ago
Breaking Now

ഇന്ധ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം തരംഗമാകുന്നു.സോഷ്യല്‍ മീഡിയായില്‍ വൈറലായ വീഡിയോ റിലീസ് ചെയ്തത് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

ലണ്ടന്‍:ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  ഇന്ധ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു കെ) യും ഓവര്‍സീസ് ഇന്ധ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സും സംയുക്തമായി നിര്‍മ്മിച്ച  ഷോര്‍ട്ട്  ഫിലിം കേരളക്കരയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും വൈറലായിക്കഴിഞ്ഞു.

ഫിലിമിന്റെ റിലീസ് കേരളത്തില്‍ മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയാണ്  നിര്‍വഹിച്ചത്. അടൂരില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് അദ്ദേഹം സിഡി പ്രകാശനം നിര്‍വഹിച്ചത്. ഇന്ധ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു കെ)കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു.കെ.ഡാനിയല്‍  പത്തനംതിട്ട ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ,ജനറല്‍ സെക്രട്ടറി രജി പൂവത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിക്കഴിഞ്ഞ ചിത്രത്തിന്റെ റിലീസ് അന്ന് തന്നെ യു കയിലെ  സ്റ്റീവനേജില്‍ നടന്ന  

തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഇന്ധ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കമല്‍ ദാലിവാല്‍ നിര്‍വഹിച്ചു.  ആനുകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കിയ  ചിത്രം  നിര്‍മ്മിച്ചിരിക്കുന്നത് രാജേഷ് വി പാട്ടീലാണ്.  ജിതിന്‍ കുമ്പുക്കാട്ട് സംവിധാനം ചെയ്ത ''നമ്മള്‍ ഇന്ധ്യയെ വീണ്ടെടുക്കും'' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്  സിനിമ സീരിയല്‍ രംഗത്തെ നിരവധി കലാകാരന്മാരാണ്.

ലക്ഷത്തിനു മുകളില്‍ അംഗങ്ങളുള്ള പ്രശസ്ത ഫേസ്ബുക് പേജുകള്‍ തങ്ങളുടെ പേജ് വഴി ലൈവായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പാക്കുന്നതിന് വേണ്ടി നിരവധി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടന നേതൃത്വം നല്‍കിയത്.

 

വിഡിയോ ഇവിടെ കാണാം 

 

https://youtu.be/3jbkK2IwZ0I

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.