CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 5 Minutes 3 Seconds Ago
Breaking Now

വിമാനയാത്രയില്‍ സഹയാത്രികരുടെ പിഞ്ചുകുഞ്ഞ് കൈകളില്‍ ഇരുന്ന് മരിച്ച ഞെട്ടല്‍ പങ്കുവെച്ച് മുന്‍ നഴ്‌സ്; രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാനായി കരഞ്ഞുവിളിച്ചു; ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും മരണം ജീവന്‍ കവര്‍ന്നു

ഡോക്ടര്‍മാര്‍ കുഞ്ഞിന് സിപിആര്‍ നല്‍കുമ്പോള്‍ രക്ഷിതാക്കള്‍ ഞെട്ടലിലായിരുന്നു

കോലാലംപൂരില്‍ നിന്നും പെര്‍ത്തിലേക്കുള്ള വിമാനയാത്രക്കിടെ സഹയാത്രികരായ ദമ്പതികളെ സഹായിക്കാന്‍ ഇറങ്ങിത്തിരിച്ച യാത്രക്കാരി മാനസികവ്യഥയില്‍. സൗദി ദമ്പതികളുടെ കുഞ്ഞ് കരച്ചില്‍ നിര്‍ത്താതെ വന്നതോടെ സഹായിക്കാന്‍ ഏറ്റെടുക്കുകയും രണ്ടു വയസ്സുള്ള കുഞ്ഞ് ഇവരുടെ കൈയില്‍ കിടന്ന് മരിക്കുകയും ചെയ്ത ദുരിതകഥയാണ് എയര്‍ഏഷ്യ യാത്രക്കാരി പങ്കുവെയ്ക്കുന്നത്. നാദിയ പരന്‍സിയാണ് സൗദി ദമ്പതികളുടെ കരയുന്ന കുഞ്ഞിനെ പരിചരിക്കാന്‍ സഹായവാഗ്ദാനം നല്‍കിയത്. 

ഫറാഹ് എന്നു പേരുള്ള പെണ്‍കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ കഴിയാതെ ദമ്പതികള്‍ വിഷമിച്ചതോടെയാണ് നാദിയ സഹായിക്കാന്‍ എത്തിയത്. കുഞ്ഞ് വിശന്നുപൊരിഞ്ഞ് കരയുകയാണെന്നാണ് മുന്‍ നഴ്‌സ് കൂടിയായ ഈ അമ്മ കരുതിയത്. ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് രക്ഷിതാക്കള്‍ക്ക് ഒരു കുപ്പി നല്‍കുന്നതും കണ്ടിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത കാര്യങ്ങളായിരുന്നു. 

'ഓസ്‌ട്രേലിയയില്‍ പുതിയ ജീവിതം ആരംഭിക്കാന്‍ യാത്ര തിരിച്ചതാണ് സൗദി ദമ്പതികള്‍. വിമാനം യാത്ര ആരംഭിച്ചത് മുതല്‍ കുഞ്ഞ് ബുദ്ധിമുട്ട് കാണിക്കുകയും തുടര്‍ച്ചയായി കരയുകയും ചെയ്തു. പുതിയ രക്ഷിതാക്കള്‍ ആയതിനാല്‍ ആശയക്കുഴപ്പത്തിലായ മാതാപിതാക്കളെ സഹായിക്കാന്‍ തീരുമാനിച്ചു. കുഞ്ഞിനെ വാങ്ങി ആശ്വാസം ആകാന്‍ ഖുറാന്‍ വചനങ്ങള്‍ ഉരുവിട്ടു. പക്ഷെ കുഞ്ഞ് കൂടുതല്‍ തളരുന്നതായി കണ്ടതോടെ ഡോക്ടര്‍ വേണമെന്ന് നിലവിളിച്ചു', നാദിയ പറയുന്നു. 

ഡോക്ടര്‍മാര്‍ കുഞ്ഞിന് സിപിആര്‍ നല്‍കുമ്പോള്‍ രക്ഷിതാക്കള്‍ ഞെട്ടലിലായിരുന്നു. അടിയന്തര ലാന്‍ഡിംഗിന് പൈലറ്റ് ജക്കാര്‍ത്തയും, പെര്‍ത്തുമാണ് ഓപ്ഷന്‍ നല്‍കിയത്. മികച്ച മെഡിക്കല്‍ സഹായത്തിന് പെര്‍ത്താണ് നല്ലതെന്ന് തെരഞ്ഞെടുത്തു. പിന്നീടുള്ള രണ്ടര മണിക്കൂര്‍ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ യത്‌നിച്ചു. ടാര്‍മാകില്‍ മെഡിക്കല്‍ സംഘം എത്തിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. കൈയില്‍ ഇരുന്ന് കുഞ്ഞ് മരിച്ചതിന്റെ വ്യഥയിലും ഖുറാന്‍ പ്രാര്‍ത്ഥന ചൊല്ലാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് മുന്‍ നഴ്‌സ്. 




കൂടുതല്‍വാര്‍ത്തകള്‍.