ഔഷധ ടൂത്ത്പേസ്റ്റ് ഉപയോഗിച്ച 11 കാരിയ്ക്ക് ദാരുണാന്ത്യം. പല്ലിലെ കറുത്തപാടുകള്‍ മായ്ക്കാനുള്ള പോസ്റ്റ് ഉപയോഗിച്ച പെണ്‍കുട്ടിയാണ് മരിച്ചത്. അമേരിക്കയിലെ വെസ്റ്റ് കോവനിലാണ് സംഭവം. ദന്തഡോക്ടര്‍ നിര്‍ദ്ദേശിച്ച ടൂത്ത്പേസ്റ്റാണ് ഡെനീസ് സാല്ദേത്ത് എന്ന ആറാം ക്ലാസുകാരി ഉപയോഗിച്ചത്.
അമ്മയ്ക്കൊപ്പമാണ് ഇവര്‍ ഡോക്ടറെ കാണാനെത്തിയത്. പല്ലിലെ പാട് പോകാന്‍ പാലിന്റെ പ്രോട്ടീന്‍ അടങ്ങിയ പേസ്റ്റ് തേച്ചാല്‍ മതിയെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എംഐ പേസ്റ്റ് വണ്‍ എന്ന ഉല്‍പ്പന്നവും കുറിച്ചുകൊടുത്തു. ഡെനീസിന് അസ്തമ രോഗമുള്ളതിനാല്‍ എന്ത് പദാര്‍ത്ഥം ഉപയോഗിക്കുമ്പോഴും മാതാപിതാക്കള്‍ കരുതല്‍ നല്കാറുണ്ടായിരുന്നു. എന്നാല്‍ പേസ്റ്റിന്റെ കാര്യത്തില്‍ അത്ര ജാഗ്രത കാട്ടിയില്ല. പേസ്റ്റിലെ മുലകങ്ങള്‍ പരിശോധിച്ചില്ല. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി പേസ്റ്റ് ഉപയോഗിച്ചതോടെ ചുണ്ടും കണ്ണും നീലനിറമാകുകയും ശ്വാസം മുട്ടുകയും ചെയ്തു. ഉടന്‍ ആശുപത്രിയിലെത്തിച്ചിട്ടും കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല.