CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 36 Minutes 34 Seconds Ago
Breaking Now

ലൈംഗികബന്ധത്തിനിടെ കാമുകി മുന്‍പ് ആണായിരുന്നെന്ന് തിരിച്ചറിഞ്ഞു; രോഷാകുലനായ ഡോക്ടര്‍ കാമുകിയെ വെട്ടിമുറിച്ച് കൊലപ്പെടുത്തി; ശരീരഭാഗങ്ങള്‍ പാകം ചെയ്തു; ബാക്കിവന്ന ഭാഗങ്ങള്‍ ടോയ്‌ലെറ്റില്‍ ഇട്ട് ഫ്‌ളെഷ് ചെയ്തു

25-കാരി നിനാ സുര്‍ഗുട്‌സ്‌കായയാണ് ഡോക്ടറുടെ അതിക്രമത്തില്‍ കൊല ചെയ്യപ്പെട്ടത്

ലിംഗമാറ്റ ശസ്ത്രക്രിയ വ്യപകമായതോടെ ആണിന് പെണ്ണാകാനും, പെണ്ണിന് ആണാകും വലിയ ബുദ്ധിമുട്ടില്ലാത്ത അവസ്ഥയായിക്കഴിഞ്ഞു. എന്നാല്‍ താന്‍ ഡേറ്റ് ചെയ്യുന്ന കാമുകി ഇത്തരത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയയുടെ സഹായത്തോടെ ആണില്‍ നിന്നും പെണ്ണായി മാറിയതാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍ ഇവരെ വകവരുത്തി മൃതശരീരം വെട്ടിമുറിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ വഴി പെണ്ണായി മാറിയ വ്യക്തിയാണ് തന്റെ കാമുകിയെന്ന് തിരിച്ചറിഞ്ഞതോടെയാണ് റഷ്യന്‍ ഡോക്ടര്‍ ഈ കൃത്യം നിര്‍വ്വഹിച്ചത്. 

27-കാരനായ ഡോക്ടര്‍ മിഖായില്‍ ടിഖോനോവ് ഇവരുടെ മൃതശരീരത്തില്‍ നിന്നും മുറിച്ചെടുത്ത ഭാഗങ്ങള്‍ ഓവനില്‍ വെച്ച് പാകം ചെയ്തു. ശേഷിച്ച ശരീരഭാഗങ്ങള്‍ ടോയ്‌ലറ്റില്‍ ഇട്ട് ഫ്‌ളെഷ് ചെയ്‌തെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. 25-കാരി നിനാ സുര്‍ഗുട്‌സ്‌കായയാണ് ഡോക്ടറുടെ അതിക്രമത്തില്‍ കൊല ചെയ്യപ്പെട്ടത്. ഒരു നൈറ്റ് ഔട്ടിന് പോയ ശേഷം വീട്ടിലേക്ക് ഒരുമിച്ച് മടങ്ങിയ ശേഷമായിരുന്നു സംഭവങ്ങള്‍. 

ലൈംഗികബന്ധത്തിന് ഇടെയാണ് തന്റെ കാമുകി ഒരു ട്രാന്‍സ്‌സെക്ഷ്വല്‍ ആണെന്നും, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്നും ഡോക്ടര്‍ മിഖായില്‍ തിരിച്ചറിയുന്നത്. ഇതോടെ രോഷാകുലനായ ഇയാള്‍ യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കൊലപാതകം മറച്ചുവെയ്ക്കാനാണ് മൃതശരീരം വെട്ടിമുറിച്ചത്. നിനയെ കാണാതായതോടെ ഇവരുടെ അമ്മ പോലീസില്‍ വിവരം അറിയിച്ചു. അന്വേഷണത്തിന് ഒടുവിലാണ് ഡോക്ടര്‍ പിടിയിലായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ സംഭവങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. 

ലൈംഗികബന്ധത്തിന് ഇടെ തന്നെയാണ് യുവതിയുടെ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പോലീസ് പറയുന്നു. ജീവന്‍ ബാക്കിയില്ലെന്ന് കണ്ടപ്പോള്‍ മാത്രമാണ് പിടിവിട്ടത്. ഇതിന് ശേഷം മൃതദേഹം ബാത്ത്‌റൂമില്‍ വെച്ച് വെട്ടിമുറിച്ചു. ആന്തരിക അവയവങ്ങള്‍ പുറത്തെടുത്ത് ചെറുതായി മുറിച്ച് ഫ്‌ളെഷ് ചെയ്തു. യുവതിയുടെ മാംസഭാഗങ്ങള്‍ മുറിച്ച് ഓവനിലിട്ട് പാകം ചെയ്തു. എന്നാല്‍ ഇത് താന്‍ ഭക്ഷിച്ചില്ലെന്നും ഇതും ഫ്‌ളെഷ് ചെയ്ത് കളഞ്ഞെന്നുമാണ് ഇയാള്‍ പറയുന്നത്. തലയും, കൈകാലുകളും ബാഗിലാക്കി മാലിന്യത്തില്‍ എറിഞ്ഞു. ഈ സമയത്തിനുള്ളില്‍ പോലീസ് സ്ഥലത്തെത്തി കൈയോടെ പൊക്കി.




കൂടുതല്‍വാര്‍ത്തകള്‍.