ചീഫ് ജസ്റ്റിസിന് എതിരായ പീഡന പരാതിയുടെ വേര് അന്വേഷിക്കണമെന്ന് സുപ്രീം കോടതി. കോടതിയ്ക്ക് കണ്ണും പൂട്ടി ഇരിക്കാനാവില്ലെന്നും ജസ്റ്റിസ് അരുണ്‍മിശ്ര പറഞ്ഞു.
ലൈംഗീക ആരോപണത്തില്‍ അന്വേഷണം വേണമെന്ന് അഭിഭാഷക ഇന്ദിയ ജയ്സിങ് ആവശ്യപ്പെട്ടപ്പോള്‍ അക്കാര്യം പരിഗണിക്കാനല്ല കോടതി ചേര്‍ന്നതെന്ന് ജസ്റ്റിസ് ആര് എഫ് നരിമാന് പറഞ്ഞു. ചീഫ് ജസ്റ്റിസിന് എതിരായ ഗൂഢാലോചനയാണ് പരിഗണിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്ക്കെതിരെ ലൈംഗീക പീഡന ആരോപണമുയര്‍ത്താന്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിബിഐ ജോയ്ന്റ് ഡയറക്ടര്‍, ഐബി ജോയിന്റെ ഡയറക്ടര്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവര്‍ കോടതി ആവശ്യപ്പെട്ടത് പ്രകാരം എത്തിയിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഇവരുമായി കൂടിക്കാഴ്ച നടത്തി.
അതിനിടെ വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകന് ഉത്സവസിങ് ബയിന്‍സ് സുപ്രീം കോടതിയില്‍ മുദ്രവച്ച കവറില്‍ തെളിവുകള്‍ കൈമാറി.