CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 7 Minutes 35 Seconds Ago
Breaking Now

അങ്കമാലിയില്‍ 11 കാരിയുടെ മരണം ആത്മഹത്യ ; ബന്ധുക്കള്‍ പറഞ്ഞത് കള്ളം ; പോലീസ് വിശദമായ അന്വേഷണം തുടങ്ങി

തിങ്കളാഴ്ച വൈകീട്ടാണ് തൃശൂര്‍ കോടാലി സ്വദേശിയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

അങ്കമാലി കറുകുറ്റിയില്‍ 11 കാരി അമ്മവീട്ടില്‍ വച്ച് മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് സത്യം പുറത്തുവന്നത്. കുടുംബം നാണക്കേട് ഭയന്ന് സംഭവം മറച്ചുവയ്ക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ടാണ് തൃശൂര്‍ കോടാലി സ്വദേശിയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുളിമുറിയില്‍ തെന്നിവീണ് മരണം സംഭവിച്ചതാണെന്നാണ് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ മൃതദേഹം പരിശോധിക്കുന്നതിനിടെ കഴുത്തിന് പിന്നില്‍ കയര്‍ മുറുകിയ പാട് കണ്ട ഡോക്ടര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ദുരൂഹതയുണ്ടെന്ന് മനസിലാക്കിയ പോലീസ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെയാണ് സത്യം പുറത്തുവന്നത്.

പിന്നീട് ബന്ധുക്കള്‍ പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്ന് സമ്മതിച്ചു. കുട്ടി കുറച്ചുദിവസമായി ചില മാനസിക പ്രശ്‌നങ്ങള്‍ കാണിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മാനക്കേട് ഭയന്നാണ് പറയാതിരുന്നത്. കാരണം അന്വേഷിക്കുകയാണ് പോലീസ്.




കൂടുതല്‍വാര്‍ത്തകള്‍.