ഈസ്റ്റര്‍ ഞായറില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചത് മദര്‍ ഓഫ് സാത്താന് എന്നറിയപ്പെടുന്ന ടിഎസ്എപി ബോംബ് എന്ന് റിപ്പോര്‍ട്ട്. മുമ്പും ഇതേ ബോംബ് ഉപയോഗിച്ച് ഭീകരര്‍ സ്ഫോടനങ്ങള്‍ നടക്കിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍, പാരീസ് തുടങ്ങി നിരവധി നഗരങ്ങളില്‍ ആക്രമണം നടത്താന്‍ ഐഎസ് ഭീകരര്‍ ഉപയോഗിച്ചതും ഇതേ ആയുധം തന്നെയാണെന്ന് കരുതപ്പെടുന്നത്.
ട്രൈ അസെറ്റോണ്‍ ട്രൈ പെറോക്സൈഡ് എന്ന രാസ സംയുക്തം ഉപയോഗിച്ചുള്ള ബോംബാണ് ഐഎസ് ഭീകരര്‍ വിവിധ ചാവേറാക്രമണങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുള്ളത്. ഐഎസ് നടത്തിയ ഭീകരാക്രമണങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടുകളിലെല്ലാം ടിഎടിപി ഉപയോഗിച്ചതായി പറയുന്നുണ്ട്. സാന്ദ്രതയേറിയ ഹൈഡ്രജന്‍ പെറോക്സൈഡ്, അസെറ്റോണ്‍ എന്നിവയാണ് ടിഎടിപിയുടെ പ്രധാന ഭാഗങ്ങള്‍. എന്നാല്‍ ഈ ബോംബുകള്‍ക്ക് പിന്നിലെ സാങ്കേതിക വിദ്യ എന്തെന്ന് വ്യക്തമല്ല. മാരക സ്വഭാവമുള്ള പെറോക്സൈഡ് ബോംബുകള്‍ വര്‍ഷങ്ങളായി ഭീകരര്‍ ഉപയോഗിക്കുന്നുണ്ട്. ചാവേര്‍ ആക്രമണത്തിനായി പ്രധാനമായും ടിഎടിപി ഉപയോഗിക്കുന്നത്.2015 ല്‍ പാരീസ് ആക്രമണത്തിലും ടിഎടിപി ബോംബുകള്‍ പ്രയോഗിച്ചു.