CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 55 Minutes 17 Seconds Ago
Breaking Now

ശ്രീലങ്കയിലെ സ്‌ഫോടനം ; തീവ്രവാദികള്‍ ഉന്നത വിദ്യാഭ്യാസ സമ്പന്നരും വിദേശത്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരുമെന്ന് ശ്രീലങ്കന്‍ മന്ത്രി

ഒരാള്‍ പഠിച്ചത് യു കെയിലാണ്. പിന്നീട് ആസ്‌ത്രേലിയയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി.

ഇസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടന പരമ്പരകളിലൂടെ 350 പേരെ കൊലപ്പെടുത്തിയ ഐ എസ് തീവ്രവാദകളിലധികവും മികച്ച വിദ്യാഭ്യാസം ഉള്ളവരെന്ന് ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി. ശ്രീലങ്കയില്‍ ഇസ്ലാം മതം മാത്രമെ പാടുള്ളു എന്ന് ചിന്തിക്കുന്നവരാണവര്‍. മികച്ച വിദ്യാഭ്യാസം സിദ്ധിച്ചവരാണ് ആത്മഹത്യ സ്‌ക്വാഡിലുണ്ടായിരുന്നവര്‍. ഭീകരവാദികളില്‍ ഒരാള്‍ നിയമ ബിരുദ ധാരിയും ചിലര്‍ ഇംഗ്ലണ്ടിലും ആസ്‌ത്രേല്യയിലും വിദ്യാഭ്യാസം സ്വന്തമാക്കിയവരാണെന്നും പ്രതിരോധ സഹമന്ത്രി റുവാന്‍ വിജയവര്‍ധനെ പറഞ്ഞു. ഒരാള്‍ പഠിച്ചത് യു കെയിലാണ്. പിന്നീട് ആസ്‌ത്രേലിയയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി.

ഒരു സ്ത്രീ അടക്കം ഒന്‍പത് പേരാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ശ്രീലങ്കയില്‍ ആക്രമണം നടത്തിയത്. ഇതില്‍ എട്ടു പേരെയും തിരിച്ചറിഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇവരെല്ലാം ലങ്കന്‍ നിവാസികളാണെങ്കിലും ഇവരുടെ വിദേശ ബന്ധം അന്വേഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 359 പേരാണ് ഇതുവരെ ഭീകരവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ മരിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.