CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 53 Minutes 49 Seconds Ago
Breaking Now

ഇതൊക്കെ എന്ത്; 34 പന്തില്‍ 91 റണ്‍സുമായി സീസണിലെ അതിവേഗ അര്‍ദ്ധസെഞ്ചുറി തികച്ച് പാണ്ഡ്യ; റെക്കോര്‍ഡൊന്നും താന്‍ കാര്യമാക്കുന്നില്ലെന്ന് താരം

മുംബൈയുടെ തിരിച്ചുവരവില്‍ പാണ്ഡ്യയുടെ വെടിക്കെട്ട് സുപ്രധാനമായി

ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ 233 റണ്‍ ചേസ് ചെയ്യാനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കത്തില്‍ തന്നെ പിഴച്ചിരുന്നു. 4 വിക്കറ്റ് നഷ്ടത്തില്‍ 58 എന്ന നിലയില്‍ തകര്‍ന്ന അവര്‍ക്ക് പ്രതീക്ഷ വീണ്ടും സമ്മാനിച്ചത് ഹര്‍ദിക് പാണ്ഡ്യയാണ്. ആന്ത്രെ റസലിന്റെ 40 പന്തില്‍ 80 സ്‌കോറാണ് മുംബൈയ്ക്ക് പാരയായത്. 

ഇതിന് മറുപടി നല്‍കവെയാണ് ഹര്‍ദിക് പാണ്ഡ്യ റസലിനെ കവച്ചുവെയ്ക്കുന്ന പ്രകടനം കാഴ്ചവെച്ചത്. തോല്‍വി ഉറപ്പാക്കിയ ശേഷമുള്ള മുംബൈയുടെ തിരിച്ചുവരവില്‍ പാണ്ഡ്യയുടെ വെടിക്കെട്ട് സുപ്രധാനമായി. ബാറ്റ് കൊണ്ട് അത്ഭുതം കാണിക്കാന്‍ തനിക്കാവുമെന്ന് ഉറപ്പിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ നില്‍പ്പ്. കേവലം 17 പന്തില്‍ 50 റണ്‍ തികച്ച പാണ്ഡ്യ 2019 സീസണിലെ അതിവേഗ അര്‍ദ്ധസെഞ്ചുറിയാണ് നേടിയത്. 

18ാം ഓവറില്‍ പുറത്താകുമ്പോള്‍ 34 പന്തില്‍ 91 റണ്ണും സ്‌കോര്‍ ചെയ്ത് ടീമിനെ വിജയപ്രതീക്ഷയിലേക്കും താരം കൂട്ടിക്കൊണ്ടുപോയി. കടിഞ്ഞാണിടാന്‍ കഴിയാത്ത തരത്തില്‍ സിക്‌സുകള്‍ പറത്തിയതോടെ കൊല്‍ക്കത്തയും ഒരുനിമിഷം സ്തംബ്ധരായി. 9 റണ്‍ അകലെ തന്റെ ടി20 സെഞ്ചുറി നഷ്ടമായതൊന്നും പാണ്ഡ്യയെ അലട്ടുന്നില്ല. 

'റെക്കോര്‍ഡിനെക്കുറിച്ച് പരിഗണിക്കുന്നില്ല, അതിന് വേണ്ടിയല്ല കളിക്കുന്നത്. ടീം വിജയിക്കണം. അതിലാണ് ശ്രദ്ധ', പാണ്ഡ്യ വ്യക്തമാക്കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.