Breaking Now

പാക് വ്യോമപാത 30 വരെ തുറക്കില്ല ; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തീരുമാനിക്കാമെന്ന് പാകിസ്താന്‍

വ്യോമപാത ഉടന്‍ തുറക്കേണ്ടെന്ന തീരുമാനമെടുത്തതായി മുതിര്‍ന്ന സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി

ബാലകോട്ട് ഭീകര ക്യാമ്പ് ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പാകിസ്താന്‍ മയ് 30 വരെ നീട്ടി. പ്രതിരോധ വ്യോമയാന മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ വ്യോമപാത ഉടന്‍ തുറക്കേണ്ടെന്ന തീരുമാനമെടുത്തതായി മുതിര്‍ന്ന സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. വിലക്ക് നീക്കുന്നതു സംബന്ധിച്ച് മേയ് 20ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് പൂര്‍ണമാകും വരെ വ്യോമപാത തുറക്കാനുള്‌ള സാധ്യതയില്ലെന്ന് പാക് വിവര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. ഇന്ത്യയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേക്കും വരെ ഇന്ത്യ പാക് ബന്ധത്തില്‍ മാറ്റമുണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

ബാലകോട്ട് ആക്രമണത്തെ തുടര്‍ന്ന് പാകിസ്താന്‍ തങ്ങളുടെ വ്യോമപാത പൂര്‍ണമായി അടച്ചിരുന്നെങ്കിലും ഇന്ത്യ ,തായ്‌ലാന്‍ഡ്, മലേഷ്യ എന്നിവയ്‌ക്കൊവികെ മറ്റ് രാജ്യങ്ങള്‍ക്കുള്ള വിലക്ക് മാര്‍ച്ച് 27 ന് നീക്കിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.