Breaking Now

കെ എസ് എഫ് ഇ ചിട്ടി ; നാളെ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഉത്ഘാടനം ; നിക്ഷേപത്തിലേക്ക് ഒരു ചുവടുവയ്ക്കാന്‍ നിങ്ങള്‍ തയ്യാറല്ലേ...

പ്രവാസികള്‍ക്ക് മികച്ച നിക്ഷേപത്തിനുള്ള അവസരമാണ് കേരള സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വത്തിലുള്ള പ്രവാസി ചിട്ടി നല്‍കുന്നത്.

ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിനും പറയാന്‍ കഴിയാത്ത നേട്ടങ്ങള്‍ പറയാന്‍ കഴിയുന്ന നാടാണ് കേരളം. പ്രവാസികളായി ജീവിക്കുന്ന ലക്ഷക്കണക്കിന് വരുന്ന മലയാളി സമൂഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നുണ്ട്. നാടിന്റെ മുന്നേറ്റത്തില്‍ പങ്കാളിയാകുന്നതോടൊപ്പം ജീവിതസമ്പാദ്യം വളര്‍ത്തിയെടുക്കാന്‍ കൂടി അവസരം നല്‍കിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇ പ്രവാസിചിട്ടികള്‍ക്ക് തുടക്കമിട്ടത്. യുഎഇയില്‍ വന്‍ജനപിന്തുണ നേടിയ ശേഷം പ്രവാസി ചിട്ടികള്‍ യൂറോപ്പിലും ആരംഭിക്കുകയാണ്. മെയ് 17ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ യുകെയിലെ പ്രവാസിചിട്ടികള്‍ ആരംഭം കുറിയ്ക്കും. 

ജീവിതത്തില്‍ നിക്ഷേപങ്ങളും, സമ്പാദ്യങ്ങളുമില്ലെന്ന പരാതികള്‍ ഒഴിവാക്കിക്കൊണ്ട് പ്രവാസികള്‍ക്ക് മികച്ച നിക്ഷേപത്തിനുള്ള അവസരമാണ് കേരള സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വത്തിലുള്ള പ്രവാസി ചിട്ടി നല്‍കുന്നത്. മറ്റ് നിക്ഷേപ പദ്ധതികളേക്കാള്‍ സുരക്ഷിതവും ലാഭകരവുമാണെന്നതിന് പുറമെ ബാങ്ക് ലോണ്‍ ആവശ്യമുള്ളവര്‍ക്കും കൂടുതല്‍ അനുയോജ്യവുമാണ്. ഏതെങ്കിലും ഓഫീസില്‍ ചെന്ന് കാത്തുനില്‍ക്കാതെ വീടിന്റെയോ, ഓഫീസിന്റെയും സൗകര്യത്തില്‍ ഓണ്‍ലൈന്‍ വഴി പ്രവാസിചിട്ടിയില്‍ ചേരാനും, പണമടയ്ക്കാനും കഴിയുമെന്നതും ആകര്‍ഷണീയതയാണ്. ലേലം നടത്തുന്നത് ഓണ്‍ലൈന്‍ വഴി ആയതിനാല്‍ തികച്ചും സുതാര്യമായ സേവനങ്ങള്‍ ഉറപ്പുവരുത്താനും സാധിക്കും. 

ഇതിനായി വെബ്‌സൈറ്റ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകള്‍ കെഎസ്എഫ്ഇ സജ്ജമാക്കിയിട്ടുണ്ട്. സമ്പാദ്യ പദ്ധതിയായോ, വായ്പയ്ക്ക് വേണ്ടിയോ ചിട്ടിയെ ഉപയോഗപ്പെടുത്താം. സാധാരണ ചിട്ടികള്‍ക്ക് വിഭിന്നമായി പ്രവാസിചിട്ടിയില്‍ എല്‍ഐസിയുടെയും, കേരള സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും (കെഎസ്‌ഐഡി) ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ചിട്ടിയില്‍ അംഗമായിട്ടുള്ളവര്‍ക്ക് അംഗവൈകല്യങ്ങളോ, മരണമോ സംഭവിച്ചാല്‍ ബാക്കിയുള്ള തുക ഇന്‍ഷുറന്‍സ് ക്ലെയിം വഴി കെഎസ്എഫ്ഇ അടച്ചുതീര്‍ക്കുകയും ആനുകൂല്യങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുകയും തചെയ്യും. 

ചിട്ടി പിടിക്കുന്ന പണം താല്‍പര്യമുള്ളവര്‍ക്ക് വികസന പദ്ധതികളില്‍ നിക്ഷേപിക്കാം. ഇത് തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. കിഫ്ബി ബോണ്ടുകള്‍ വഴിയാണ് ഈ നിക്ഷേപങ്ങള്‍ നടത്തുക. കേരളത്തിലെ സ്‌കൂള്‍, ആശുപത്രികള്‍ തുടങ്ങിയ പ്രൊജക്ടുകളുടെ അടിസ്ഥാന വികസന സൗകര്യങ്ങള്‍ക്കും, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനുമായി ഇത് ഉപയോഗിക്കുന്നു. വ്യക്തിപരമായ അഭിവൃദ്ധിക്ക് ഒപ്പം നാടിന്റെ പുരോഗതിയിലും ഇതുവഴി പ്രവാസികള്‍ക്ക് അംഗമാകാം. യുകെ മലയാളികള്‍ക്ക് മികച്ച സമ്പാദ്യം നേടാന്‍ പ്രവാസി ചിട്ടികള്‍ വേദിയൊരുക്കുമെന്നതില്‍ സംശയമില്ല.  

പ്രവാസി മലയാളി സമൂഹത്തിന്റെ ഉന്നമനത്തോടൊപ്പം നാടിന്റെ അഭിവൃദ്ധിയ്ക്കും ചിട്ടികളെ എങ്ങിനെ വിനിയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച കെഎസ്എഫ്ഇ പ്രവാസി ചിട്ടികള്‍. സ്വന്തം ജീവിതം മെച്ചപ്പെടുന്നതോടൊപ്പം നാടിന്റെ വികസനത്തിലും ഇതുവഴി പ്രവാസികള്‍ക്ക് കൈകോര്‍ക്കാം. വന്‍തോതില്‍ മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ അവതരിപ്പിച്ച ശേഷമാണ് പ്രവാസി ചിട്ടികള്‍ യൂറോപ്യന്‍ മേഖലയിലേക്ക് കടന്നെത്തുന്നത്. യുകെയില്‍ മെയ് 17ന് ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന കെഎസ്എഫ്ഇ പ്രവാസി ചിട്ടികള്‍ നമുക്ക് ഓരോരുത്തര്‍ക്കും ഏതെല്ലാം വിധത്തില്‍ ഗുണകരമാകുന്നു എന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്.  

1 . എന്താണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി?

 

കേരളത്തിന്റെ തനത് പ്രതിമാസ സമ്പാദ്യപദ്ധതിയായ ചിട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത അത് നിക്ഷേപം  ആയോ വായ്പയ്ക്ക് പകരം ആയോ ഉപയോഗപ്പെടുത്താന്‍  കഴിയും  എന്നതാണ്. ലോകത്തെവിടെ നിന്നും ഒരു കമ്പ്യൂട്ടറിലൂടെയോ മൊബൈല്‍ ഫോണിലൂടെയോ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയില്‍ ചേരാനും ലേലത്തില്‍ പങ്കെടുക്കാനും ചിട്ടി തുക കൈപറ്റുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുവാനും കഴിയും. പ്രവാസി ചിട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജും ലഭ്യമാണ്. അതിനായി പ്രത്യേകം ചാര്‍ജ്ജുകളും ഈടാക്കുന്നില്ല. 

2. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് പ്രവാസി ചിട്ടി എങ്ങിനെ സഹായകമാകുന്നു? 

 

പ്രവാസി ചിട്ടിയിലൂടെ  സമാഹരിക്കുന്ന തുക  കിഫ്ബിയില്‍ ബോണ്ടുകളായി നിക്ഷേപിക്കപ്പെടും. കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനാണ് ഈ തുക വിനിയോഗിക്കുക. ആശുപത്രികള്‍, സ്‌കൂളുകള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ നാടിന്റെ വികസനനീക്കങ്ങളില്‍ ഇതുവഴി പ്രവാസികളും നേരില്‍ പങ്കാളിയാകും. 

3. രജിസ്‌ട്രേഷന്‍ നടപടികള്‍ എന്തൊക്കെയാണ് ?

Portal.pravasi.ksfe.com സന്ദര്‍ശിക്കാം അല്ലെങ്കില്‍ Google Playstore അല്ലെങ്കില്‍ Apple Store ല്‍ നിന്നുള്ള KSFE പ്രവാസി ചിറ്റ് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത ശേഷം KYC  വെരിഫിക്കേഷന്‍ കൂടി പൂര്‍ത്തിയായാല്‍ ചിട്ടികളില്‍ ചേരാവുന്നതാണ്. രജിസ്‌ട്രേഷന്‍ ലളിതവും തടസ്സരഹിതവുമായ പ്രക്രിയയാണ്. രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയാല്‍ അതിലൂടെ അംഗങ്ങള്‍ക്ക്  നോര്‍ക്ക അംഗത്വവും ലഭിക്കും. നിലവില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ഉണ്ടെങ്കില്‍, അത് ഇവിടെ ഉപയോഗിക്കാം.

 

കെ.വൈ.സി പൂര്‍ത്തിയാക്കിയതിന് താഴെ പറയുന്ന രേഖകളുടെ  പകര്‍പ്പുകള്‍ ആവശ്യമാണ്:

 സാധുതയുള്ള പാസ്‌പോര്‍ട്ട്,

 സാധുതയുള്ള വിസ

 ലേബര്‍ ഐഡി

 ഫോട്ടോ

4. പ്രവാസി ചിട്ടിയില്‍ ചേരുന്നതെങ്ങിനെയാണ് ?

കെവൈസി പൂര്‍ത്തിയാക്കുന്ന ഉപഭോക്താക്കള്‍ക്ക് ചിട്ടിയില്‍ പണമടച്ച് ചേരാവുന്നതാണ്. ഡെബിറ്റ് കാര്‍ഡുകളും, ഓണ്‍ലൈന്‍ ബാങ്കിങ് സൗകര്യങ്ങളും പോലുള്ള സ്റ്റാന്‍ഡേര്‍ഡ് പെയ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് വെബ്‌സൈറ്റിലൂടെയോ, മൊബൈല്‍ ആപ്‌ളിക്കേഷന്‍ മുഖേനയോ പണം അടക്കാവുന്നതാണ്.

പ്രവാസി ചിട്ടി മൂന്ന് ജനപ്രിയ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്: 

 വെബ്‌സൈറ്റ്

 മൊബൈല്‍ ആപ്പ്‌ളിക്കേഷന്‍ (ആന്‍ഡ്രോയിഡ്)

 മൊബൈല്‍ ആപ്പ്‌ളിക്കേഷന്‍ (IOS)

5. പ്രവാസി ചിട്ടി ലേലത്തില്‍ എങ്ങനെ പങ്കെടുക്കും ?

വെബ്‌സൈറ്റിലൂടെയോ, മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ പ്രവാസികള്‍ക്ക് ലോകത്തെവിടെ നിന്നും ലേലത്തില്‍ പങ്കെടുക്കാവുന്നതാണ്.

6. ചിട്ടി പണം എങ്ങനെയാണ് തിരികെ ലഭിക്കുക ?

ചിട്ടി കാലാവധി കഴിയുമ്പോള്‍ ചിട്ടി പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതാണ്. ചിട്ടി കാലാവധി കഴിയുന്നതിന് മുന്‍പ് ചിട്ടി പണം കൈപറ്റുവാന്‍ ചിട്ടിയില്‍ ഇനി അടയാനുള്ള തുകക്ക് തുല്യമായ ജാമ്യം നല്‍കേണ്ടതാണ്. ചുവടെ കൊടുത്തിരിക്കുന്ന ജാമ്യങ്ങള്‍ സ്വീകരിക്കും:

 സ്വര്‍ണ്ണ ഉരുപ്പടികള്‍

 വസ്തു ജാമ്യം

 LIC പോളിസികള്‍

 ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍

 ബാങ്ക്  ഗ്യാരന്റി

 KSFE സ്ഥിര നിക്ഷേപങ്ങള്‍

 ഉദ്യോഗസ്ഥ ജാമ്യം

ജാമ്യം നല്‍കുന്നതിന്  ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്. നല്‍കുന്ന ജാമ്യം സംബന്ധിച്ച രേഖകള്‍ കേരളത്തിലുടനീളമുള്ള കെഎസ്എഫ്ഇയുടെ 568 ശാഖകളില്‍ സൗകര്യപ്രദമായ ശാഖയില്‍ സമര്‍പ്പിക്കാവുന്നതാണ്. അതോടൊപ്പം ചിട്ടി പണം ആകര്‍ഷകമായ പലിശ നിരക്കില്‍ നിക്ഷേപിക്കാനുള്ള സൗകര്യവും ഉണ്ട്.

 

കെഎസ്എഫ്ഇ പ്രവാസി ചിട്ടികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെടാം: 

 

Helpdesk Number (Tel.): 0471 6661888 

 

Website (live chat): www.portal.pravasi.ksfe.com 

 

Email :pravasi@ksfe.com

 

Whatsapp: 9447097907

 

Facebook: facebook.com/KSFEPravasiChitty

 

 

Twitter: twitter.com/KSFEPravasiChit

 
കൂടുതല്‍വാര്‍ത്തകള്‍.