CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 7 Minutes 48 Seconds Ago
Breaking Now

രണ്ടാം ഹിതപരിശോധന നടത്താം, കസ്റ്റംസ് യൂണിയനില്‍ തുടരാം; ലേബര്‍ പാര്‍ട്ടിയെ തൃപ്തിപ്പെടുത്തി ബ്രക്‌സിറ്റ് കരാര്‍ പാസാക്കാനുള്ള തെരേസ മേയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി; രാജിസന്നദ്ധത പ്രകടിപ്പിച്ച് കൂടുതല്‍ മന്ത്രിമാര്‍

ലേബര്‍ പാര്‍ട്ടിയുടെ പിന്തുണ നേടാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ സ്വന്തം പാര്‍ട്ടിക്കാരുടെ രോഷം വര്‍ദ്ധിപ്പിക്കുകയാണ്

ചെകുത്താനും, കടലിനും നടുവിലാണ് പ്രധാനമന്ത്രി തെരേസ മേയുടെ നില്‍പ്പ്. എന്നാല്‍ താന്‍ മുന്നോട്ട് വെച്ച പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് വെല്ലുവിളി മറ്റാര്‍ക്കെങ്കിലും കൈമാറാനും അവര്‍ തയ്യാറല്ല. മൂന്ന് വട്ടം ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ അംഗീകരിച്ച് നാണംകെട്ട ശേഷം നാലാം വട്ടവും എംപിമാര്‍ക്ക് മുന്നിലെത്താന്‍ ഒരുങ്ങുകയാണ് തെരേസ മേയ്. പക്ഷെ ലേബര്‍ പാര്‍ട്ടിയുടെ പിന്തുണ നേടിയെടുക്കാനുള്ള പ്രധാനമന്ത്രിയുടെ ഇളവ് പ്രഖ്യാപനങ്ങള്‍ സ്വന്തം പാര്‍ട്ടിക്കാരുടെ രോഷം വര്‍ദ്ധിപ്പിക്കുകയാണ്. 

ആവശ്യമെങ്കില്‍ രണ്ടാം ഹിതപരിശോധന നടത്താന്‍ പോലും നടത്താന്‍ തയ്യാറാണെന്ന നിലപാടിലേക്ക് പ്രധാനമന്ത്രി മാറിയതോടെ ടോറി എംപിമാര്‍ കലിപ്പിലാണ്. അടുത്ത മാസം തന്റെ നാലാം പരിശ്രമത്തിന് അംഗീകാരം നല്‍കിയാല്‍ ഇതിന് അവസരം നല്‍കാമെന്നാണ് പ്രധാനമന്ത്രിയുടെ പക്ഷം. തന്റെ കരാര്‍ അംഗീകരിക്കാത്ത പക്ഷം ബ്രിട്ടന്‍ ഏകപക്ഷീയമായ രാഷ്ട്രീയത്തിലേക്ക് കൂപ്പുകുത്തുമെന്നും, ഇതിന് വഴിയൊരുക്കാതിരിക്കാന്‍ കരാര്‍ അംഗീകരിക്കണമെന്നുമാണ് മേയുടെ അഭ്യര്‍ത്ഥന. 

ലേബര്‍ എംപിമാരുടെ പിന്തുണ നേടാനായി താല്‍ക്കാലികമായി കസ്റ്റംസ് യൂണിയന്‍ തുടരുന്നത് പോലുള്ള മാറ്റങ്ങളും ഉള്‍പ്പെടുത്താമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ക്യാബിനറ്റ് യോഗത്തില്‍ പൊട്ടിത്തെറി ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധം രേഖപ്പെടുത്തി രാജിവെയ്ക്കാന്‍ രണ്ട് മന്ത്രിമാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. ജനങ്ങള്‍ ആവശ്യപ്പെട്ടതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇതെന്ന് ചൂണ്ടിക്കാണിച്ച് ബോറിസ് ജോണ്‍സണ്‍ വിമര്‍ശനങ്ങളെ നയിക്കുന്നു. 

'ബില്‍ നമ്മുടെ പ്രകടനപത്രികയ്ക്ക് വിരുദ്ധമാണ്. ഇതിന് ഞാന്‍ വോട്ട് ചെയ്യില്ല. ജനങ്ങള്‍ ആവശ്യപ്പെട്ടത് പോലെ നല്ലൊരു ബ്രക്‌സിറ്റ് നമുക്ക് നല്‍കാന്‍ കഴിയും', ബോറിസ് വ്യക്തമാക്കി. ഇതിനിടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാമെന്ന് ആദ്യം പ്രതികരിച്ച ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പിന്നീട് പിന്തുണയില്ലെന്ന് നിലപാട് മാറ്റി.




കൂടുതല്‍വാര്‍ത്തകള്‍.