നടി അനന്യയുടെ അനുജന്‍ അര്‍ജുന്‍ ഗോപാല്‍ ആദ്യമായി നായകനായെത്തുന്ന തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ഈ ആഴ്ച അവസാനം തീയേറ്ററുകളിലെത്തും. ദേവിക നമ്പ്യാരാണ് ചിത്രത്തിലെ നായിക. ബൈജു, ഭഗത് മാനുവല്‍, കലാഭവന്‍ നവാസ്, സജിമോന്‍ പാറയില്‍, സൂരജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സുജന്‍ ആരോമലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മുന്‍പ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ കുട്ടന്‍ പിള്ളയുടെ ശിവരാത്രിയിലും അര്‍ജുന്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
തമാശ നിറച്ചാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ബൈജു ചാള്‍സ് ശോഭരാജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വെളിപാടിന്റെ പുസ്തകം, ആനക്കള്ളന്‍ തുടങ്ങി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സജിമോന്‍ പാറയിലാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്