CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 45 Minutes 25 Seconds Ago
Breaking Now

തെരേസ മേയുടെ പെട്ടിയില്‍ അവസാന ആണി അടിച്ചിറക്കി ആന്‍ഡ്രിയ ലീഡ്‌സം രാജിവെച്ചു; പ്രധാനമന്ത്രി കസേര തെറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ടോറി പാര്‍ട്ടിയിലെ പാളയത്തിലെ പട കൂട്ടക്കുഴപ്പത്തിലേക്ക്

യൂറോപ്യന്‍ തെരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രി കടിച്ചുതൂങ്ങിയാല്‍ രാജിവെയ്ക്കാനാണ് മറ്റ് മന്ത്രിമാരുടെയും തീരുമാനം

അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള തെരേസ മേയുടെ ശ്രമങ്ങള്‍ക്ക് അവസാന തിരിച്ചടി നല്‍കി കോമണ്‍സ് നേതാവ് ആന്‍ഡ്രിയ ലീഡ്‌സം രാജിവെച്ചു. ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും ഇറങ്ങിപ്പോകാതെ മറ്റ് വഴികളില്ലെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മേയ്ക്ക് പുറത്തേക്കുള്ള വഴി കാണിക്കാന്‍ ടോറി പാര്‍ട്ടി എംപിമാര്‍ ഒത്തുകൂടുന്ന കാഴ്ചയാണ് ബ്രിട്ടനില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ വേഗം കൂട്ടുന്നത്. ഇനിയൊരു യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച ശേഷവും ബ്രക്‌സിറ്റ് നടപ്പാക്കാന്‍ കഴിയാതെ വട്ടംചുറ്റിയതോടെയാണ് തെരേസ മേയെ പുറത്തുചാടിക്കാന്‍ ടോറി എംപിമാര്‍ ഒത്തുചേരുന്നത്. 

യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ ടോറി പാര്‍ട്ടി തുടച്ചുനീക്കപ്പെടുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് തെരേസ മേയുടെ ഭരണത്തിന് അവസാനം കുറിയ്ക്കാന്‍ എംപിമാര്‍ മുന്നിട്ടിറങ്ങുന്നത്. ലീഡ്‌സം രാജിവെയ്ക്കുക കൂടി ചെയ്തതോടെ സ്ഥാനം ഒഴിയാന്‍ പ്രധാനമന്ത്രി സമ്മര്‍ദത്തിലാണ്. മേയുടെ പുതിയ ബ്രക്‌സിറ്റ് ഡീല്‍ തനിക്ക് ദഹിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. രണ്ടാം ഹിതപരിശോധന മുതല്‍ കസ്റ്റംസ് യൂണിയന്‍ അംഗത്വം വരെയാണ് ലേബര്‍ പാര്‍ട്ടിയെ തൃപ്തിപ്പെടുത്തി തന്റെ കരാര്‍ പാസാക്കാന്‍ തെരേസ മേയ് ഓഫര്‍ ചെയ്തത്. 

യൂറോപ്യന്‍ തെരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രി കടിച്ചുതൂങ്ങിയാല്‍ രാജിവെയ്ക്കാനാണ് മറ്റ് മന്ത്രിമാരുടെയും തീരുമാനം. നിഗല്‍ ഫരാഗിന്റെ ബ്രക്‌സിറ്റ് പാര്‍ട്ടി യൂറോപ്യന്‍ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നാണ് കരുതുന്നത്. മേയുടെ വിത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ നിലവിലെ രീതിയില്‍ സ്വീകാര്യമല്ലെന്ന് സാജിദ് ജാവിദ്, ജെറമി ഹണ്ട്, ഡേവിഡ് മുണ്ടെല്‍ എന്നിവര്‍ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലാം ശ്രമത്തില്‍ കരാര്‍ പാസാക്കാന്‍ ലേബര്‍ പാര്‍ട്ടി പിന്തുണ നേടാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളാണ് ടോറി ബാക്ക്‌ബെഞ്ചേഴ്‌സിനെ ചൊടിപ്പിച്ചത്. ഇവരുടെ സഹായികള്‍ പോലും രാജിവെയ്ക്കാന്‍ സന്നദ്ധത അറിയിച്ചെന്നാണ് വിവരം. 

തെരേസ മേയ്ക്ക് മുന്നിലുള്ള എല്ലാ വഴികളും അടഞ്ഞെന്നാണ് ഇതോടെ മനസ്സിലാകുന്നത്. ഇതുപ്രകാരം ബ്രിട്ടന് പുതിയ പ്രധാനമന്ത്രി വരാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.