CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 26 Minutes 58 Seconds Ago
Breaking Now

കേരളം യുഡിഎഫിനൊപ്പം ; ജനവിധിയില്‍ ഇടതുപക്ഷത്തെ തൂത്തെറിഞ്ഞു ; ആലപ്പുഴയില്‍ മാത്രം ഇടതിന് പ്രതീക്ഷ

ഇടതുപക്ഷത്തിന് പ്രതീക്ഷയുണ്ടായ ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ പോലും കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റമാണ് നടന്നത്.

കേരളം വിധിയെഴുതിയപ്പോള്‍ ഇടതുപക്ഷം തകര്‍ന്നടിഞ്ഞു. ആലപ്പുഴയില്‍ ഒഴിച്ച് മറ്റെല്ലാ മണ്ഡലങ്ങളിലും യുഡിഎഫി വന്‍ മുന്നേറ്റമാണ് നടന്നത്. 

ശക്തിയേറിയ മത്സരം നടന്ന തിരുവനന്തപുരത്ത് ഉള്‍പ്പെടെ യുഡിഎഫ് ശക്തമായ നേട്ടം കുറിച്ചു. ഇടതുപക്ഷത്തിന് പ്രതീക്ഷയുണ്ടായ ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ പോലും കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റമാണ് നടന്നത്. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലെ യുഡിഎഫിന്റെ തേരോട്ടം ജനങ്ങളുടെ പ്രതിഷേധം വിളിച്ചോതുന്നതാണ്. ഭരണവിരുദ്ധ വികാരമാണ് ഇടതിന് തിരച്ചടിയായതെന്നാണ് റിപ്പോര്‍ട്ട്.

കാസര്‍കോട്, കണ്ണൂര്‍, വടകര,വയനാട് , ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം,പാലക്കാട്, ആലത്തൂര്‍, മലപ്പുറം , പൊന്നാനി , തൃശൂര്‍ എന്നിങ്ങനെ ആലപ്പുഴ ഒഴിച്ചുള്ള എല്ലാമണ്ഡലങ്ങളിലും യുഡിഎഫ് വലിയ മുന്നേറ്റത്തിലാണ്.

ചാലക്കുടിയില്‍ ഇന്നസെന്റിന് ഒരു സമയത്തും ലീഡ് പിടിക്കാനായില്ല. ബെന്നി ബഹന്നാന് മികച്ച നേട്ടമാണ് സ്വന്തമാക്കാനായത്.

തൃശൂരില്‍ ടി എന്‍ പ്രതാപന്‍ രാജാജി മാത്യുവിനെ പിന്നിലാക്കി മുന്നേറ്റം നടത്തി. നടന്‍ സുരേഷ് ഗോപിയ്ക്ക് തൃശൂരില്‍ അത്ഭുതമൊന്നും കാണിക്കാനായിട്ടില്ല. 

എറണാകുളത്ത് ഹൈബി ഈഡന്‍ വലിയ ലീഡിലേക്ക് മുന്നേറുകയാണ്. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം മൂന്നാം സ്ഥാനത്തായി. രണ്ടാം സ്ഥാനത്ത് രാജീവും ഉണ്ട്.

കോട്ടയത്ത് കേരള കോണ്‍ഗ്രസ് കരുത്ത് കാട്ടി. തോമസ് ചാഴിക്കാന്‍ മികച്ച മുന്നേറ്റം നടത്തി.

പാലക്കാട് ശ്രീകണ്ഠന്റെ മികവാര്‍ന്ന നേട്ടമാണ് കാണാനായത്. ഇടതു പ്രതീക്ഷയുള്ള കോട്ടയില്‍ പോലും കോണ്‍ഗ്രസ് നേട്ടം കൊയ്തു.

ആലത്തൂരില്‍ വിവാദങ്ങള്‍ രമ്യ ഹരിദാസിന്റെ ലീഡ് നില കൂട്ടിയെന്ന് പറയാം. വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 

കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താനാണ് ലീഡ്.

കോഴിക്കോട് വിവാദം ഏശിയില്ല. എം കെ രാഘവന്‍ നേട്ടം കൊയ്തു. ചാനലിന്റെ ഒളിക്യാമറ വിവാദം ഏശിയില്ലെന്ന് തന്നെ പറയാം.

പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും വിജയത്തിലേക്ക് കുതിക്കുകയാണ്.

വയനാട് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് രാഹുല്‍ നീ്ങുന്നു.

കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനാണ് നേട്ടം കൊയ്തത്.

പത്തനം തിട്ടയില്‍ ആന്റോ ആന്റണി നേട്ടം സ്വന്തമാക്കി.

മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്

വടകര കെ മുരളീധരന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്.

ആലപ്പുഴയില്‍ മാത്രമാണ് ഇടതിന് പ്രതീക്ഷ. ആരിഫാണ് മുന്നില്‍.

 




കൂടുതല്‍വാര്‍ത്തകള്‍.