CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 54 Seconds Ago
Breaking Now

ട്വിറ്ററിലെ പേരില്‍ നിന്ന് ചൗക്കിദാര്‍ നീക്കി പ്രധാനമന്ത്രി

ചൗക്കിദാര്‍ മായുന്നത് ട്വിറ്ററില്‍ നിന്ന് മാത്രമാണെന്നും എന്നാല്‍ അത് തന്റെ അവിഭാജ്യഘടകമായി തുടരുമെന്നും മോദി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിലെ പേരില്‍ നിന്ന് ചൗക്കിദാര്‍ എന്ന ഭാഗം നീക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസിന്റെ ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യത്തിന് മറുപടിയായാണ് ട്വിറ്റര്‍ യൂസര്‍ നെയിമില്‍ മോദി ഉള്‍പ്പെടെയുള്ളവര്‍ ചൗക്കിദാര്‍ എന്ന ഭാഗം ചേര്‍ത്തത്. 

ചൗക്കിദാറിന്റെ ഭാവത്തെ അടുത്ത തലത്തിലേയ്ക്ക് ഉയര്‍ത്താന്‍ സമയമായെന്നും രാജ്യപുരോഗതിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന അര്‍ത്ഥത്തിന് കൂടുതല്‍ വീര്യം പകരേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ചൗക്കിദാര്‍ മായുന്നത് ട്വിറ്ററില്‍ നിന്ന് മാത്രമാണെന്നും എന്നാല്‍ അത് തന്റെ അവിഭാജ്യഘടകമായി തുടരുമെന്നും മോദി പറഞ്ഞു. ചൗക്കിദാര്‍ എന്ന വാക്ക് രാജ്യസുരക്ഷയുടെ അടയാളമായി മാറിയെന്നും മോദി പറഞ്ഞു. 

റഫാല്‍ ഇടപാടുമായ ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിന് ബലം പകരാനായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പ്രചാരണം ആരംഭിച്ചത്. ഈ പ്രചാരണത്തിന് തടയിടുന്നതിന്റെ ഭാഗമായി മോദിയും കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ള ബിജെപി നേതാക്കളും തങ്ങളുടെ ട്വിറ്റര്‍ യൂസര്‍ നെയിമിനൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ക്കുകയായിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.