CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 31 Minutes 51 Seconds Ago
Breaking Now

എത്രയും ബഹുമാനപ്പെട്ട മോദിജി, അഭിനന്ദനങ്ങള്‍ ; മോദിയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍

ലോക്‌സഭാ തെരഞ്ഞടുപ്പ് അന്തിമഫലം കേന്ദ്രഭരണത്തിന് സാധ്യത ഉറപ്പാക്കിയതോടെ മോദിക്ക് ആശംസകളുടെ പ്രവാഹമാണ്. എന്‍ഡിഎ നേതൃത്വത്തിന് നാനാഭാഗത്തു നിന്നും ലോകനേതാക്കളടക്കമുള്ളവരുടെ ഭാഗത്തു നിന്നു പോലും അഭിനന്ദനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. 

വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ തന്നെ വീണ്ടും അധികാരത്തിലേക്ക് എത്തുകയാണ്. നിലവില്‍ 348 മണ്ഡലങ്ങളില്‍ എന്‍ഡിഎ കൈയ്യടക്കി. അതിനിടെ നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങളുമായി സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. സംവിധായകന്‍ പ്രിയദര്‍ശനും മോദിക്ക് ആശംസയുമായി രംഗത്തെത്തിയിരുന്നു. 

നരേന്ദ്ര മോദി വീണ്ടും ഇന്ത്യയിലെ പ്രധാനമന്ത്രി ആകും എന്ന് തന്നെയാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഉജ്ജ്വല വിജയം കൊയ്ത മോദിയെ അനുമോദിച്ച് ട്വിറ്റര്‍ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ട്വിറ്ററിലൂടെയാണ് താരം മോദിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. എത്രയും ബഹുമാനപ്പെട്ട മോദിജി, അഭിനന്ദനങ്ങള്‍ എന്നാണ് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചത്. 

 




കൂടുതല്‍വാര്‍ത്തകള്‍.