CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 32 Minutes 21 Seconds Ago
Breaking Now

ഹിന്ദു വോട്ടുകളില്‍ വന്‍ ചോര്‍ച്ച ; ശബരിമല പ്രശ്‌നം തിരിച്ചടിയായെന്ന് സിപിഎം

ന്യൂനപക്ഷ ഏകീകരണം കൊണ്ടുമാത്രം ഇത്രവലിയ തിരിച്ചടിയുണ്ടാവില്ലെന്നും സിപിഎം വിലയിരുത്തി.

ഹിന്ദു വോട്ടുകളില്‍ വന്‍ ചോര്‍ച്ചയുണ്ടായെന്ന് സിപിഎം. ശബരിമല പ്രശ്‌നം തിരിച്ചടിയായിട്ടുണ്ടാവാമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ഇതിനൊപ്പം മറ്റുചില ഘടകങ്ങള്‍കൂടി ചേര്‍ന്നപ്പോഴാണ് യുഡിഎഫ് അനുകൂല തരംഗമുണ്ടായത്. ന്യൂനപക്ഷ ഏകീകരണം കൊണ്ടുമാത്രം ഇത്രവലിയ തിരിച്ചടിയുണ്ടാവില്ലെന്നും സിപിഎം വിലയിരുത്തി.

ന്യൂനപക്ഷ ധ്രുവീകരണമാണ് പരാജയത്തിന്റെ പ്രധാന കാരണമായി സ്ഥാനാര്‍ത്ഥികളും നേതാക്കളും തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ കണ്ടെത്തല്‍. ന്യൂനപക്ഷങ്ങള്‍ ഇല്ലാത്തിടങ്ങളിലും യുഡിഎഫ് അനുകൂല തരംഗം പ്രകടമായിരുന്നു. ശബരിമല പ്രശ്‌നം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ലെന്ന മുന്‍ നിലപാടും സെക്രട്ടേറിയേറ്റ് പ്രാഥമിക വിലയിരുത്തലില്‍ തിരുത്തിയിട്ടുണ്ട്. ഹൈന്ദവ വോട്ടുകളിലുണ്ടായ വന്‍ ചോര്‍ച്ചയ്ക്ക് ശബരിമലയും കാരണമായേക്കാം.

രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രചരണം ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് അടുപ്പിക്കാന്‍ കാരണമായെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.