2019 ലോകകപ്പുമായി നാട്ടിലേക്ക് മടങ്ങണം. അതില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നില്ല. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ സഹായിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യാനുള്ള ഒരുക്കത്തിലാണ് രോഹിത് ശര്‍മ്മ.
'കോലിയുടെ ടീം മികച്ചതാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കകം ക്യാപ്റ്റന്‍ എന്ന നിലയില്‍ നല്ല നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്. എന്റെ സഹായം ആവശ്യമുള്ളപ്പോഴെല്ലാം ആ പങ്ക് നിര്‍വ്വഹിക്കും. ആ ദൗത്യം നിര്‍വ്വഹിക്കാന്‍ സന്തോഷമുണ്ട്. എന്നോട് ചോദിക്കുന്നതെല്ലാം നല്‍കാന്‍ സന്തോഷമേയുള്ളൂ', രോഹിത് ശര്‍മ്മ പറയുന്നു.
എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ട്. പുതുതായി കളത്തില്‍ എത്തിയവരാണെങ്കിലും ഇതാണ് രീതി. ഇതില്‍ നിന്നും സ്വന്തം നിലപാട് സ്വീകരിക്കുകയാണ് ചെയ്യുന്നത്, വൈസ് ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു. ഹര്‍ദിക് പാണ്ഡ്യയും, ജസ്പ്രീത് ബൂംറയും ലോകകപ്പിനുള്ള ഒരുക്കത്തിലാണ്. ഇരുവരും പോസിറ്റീവാണ്, വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറുമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജസ്പ്രീത് ബൂംറയെ എങ്ങിനെ നേരിടുമെന്നാണ് ഇന്ത്യയുടെ എതിരാളികള്‍ ഇപ്പോള്‍ ചിന്തിച്ച് കൂട്ടുന്നത്. ഇത് തന്നെയാണ് പരിശീലനത്തിനിടെ തങ്ങളുടെയും അവസ്ഥയെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കി.