Breaking Now

വിവാഹം കഴിഞ്ഞതോടെ ഞാന്‍ സൂപ്പര്‍ ക്യാപ്റ്റനായി; അനുഷ്‌കയുമൊത്തുള്ള വിവാഹത്തെക്കുറിച്ച് വിരാട് കോലി

വിവാഹം കഴിഞ്ഞതോടെ ക്രിക്കറ്റ് ടീമിന്റെ നേതാവെന്ന നിലയില്‍ താന്‍ മെച്ചപ്പെട്ടെന്നാണ് വിരാട് കോലിയുടെ നിലപാട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും, ബോളിവുഡ് നായിക അനുഷ്‌ക ശര്‍മ്മയും തമ്മില്‍ നടന്ന വിവാഹം വാര്‍ത്താമാധ്യമങ്ങളില്‍ സുപ്രധാന വാര്‍ത്തായിരുന്നു. വിരാട് കോലി കളിക്കളത്തില്‍ മോശം പ്രകടനം നടത്തിയാല്‍ അനുഷ്‌കയെ അസഭ്യം പറയുന്ന തലത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തി. എന്നാല്‍ ബാറ്റ് കൊണ്ടും, ടീമിന്റെ വിജയത്തിലൂടെയും വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയതോടെ ഈ ദമ്പതികള്‍ ഇന്ത്യയില്‍ ഒരു ബ്രാന്റായി മാറി. 

വിവാഹം കഴിഞ്ഞതോടെ ക്രിക്കറ്റ് ടീമിന്റെ നേതാവെന്ന നിലയില്‍ താന്‍ മെച്ചപ്പെട്ടെന്നാണ് വിരാട് കോലിയുടെ നിലപാട്. ലണ്ടനില്‍ ക്യാപ്റ്റന്‍മാരുടെ മീഡിയ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വിവാഹം കഴിഞ്ഞാല്‍ ഉത്തരവാദിത്വം വരും. ജീവിതത്തിലുണ്ടായിരുന്ന ഉത്തരവാദിത്വത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണത്. കാര്യങ്ങള്‍ കൂടുതല്‍ നന്നായി മനസ്സിലാക്കാനും, കൃത്യമായി നടപ്പാക്കാനും ശ്രമിക്കും', വിരാട് പറഞ്ഞു. 

ഞാനും കൂടുതല്‍ ഉത്തരവാദിത്വമുള്ള വ്യക്തിയായി. അത് ക്യാപ്റ്റന്‍സിയെയും സഹായിച്ചു. നല്ലൊരു മനുഷ്യനായും, കളിക്കാരനെന്ന നിലയിലും ആ വ്യത്യാസം സംഭവിച്ചു, ടീമിനെ വിവാഹത്തിന് മുന്‍പും പിന്‍പും നയിക്കുന്നതിനെക്കുറിച്ച് കോലി അഭിപ്രായപ്പെട്ടു. 

തന്റെ ലോകകപ്പ് ടീമിലേക്ക് എടുക്കാന്‍ താല്‍പര്യമുള്ള താരമായി ഓസ്‌ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ഷെയിന്‍ വാണിനെയാണ് തെരഞ്ഞെടുത്തത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.