Breaking Now

ആരോഗ്യം മോശമുള്ള കുഞ്ഞായതിനാല്‍ ഗര്‍ഭഛിദ്രം നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു ; എന്നാല്‍ ഈ അമ്മ ചെയ്തതായിരുന്നു ശരി

38ാം ആഴ്ച എമര്‍ജന്‍സി സിസേറിയനിലൂടെ അവര്‍ ഒരു പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കി.

ഗര്‍ഭിണിയായി 22ാം ആഴ്ചയിലാണ് കുഞ്ഞിന് സ്‌പൈന ബിഫിഡയെന്ന രോഗാവസ്ഥയെന്ന് മാഞ്ചസ്റ്റര്‍ സ്വദേശിയായ നദാലിയ അറിയുന്നത്. നട്ടെല്ല് പൂര്‍ണ്ണ വളര്‍ച്ചയില്‍ എത്താത്തതാണ് അവസ്ഥ ഈ അവസ്ഥയില്‍ കുഞ്ഞ് പിറന്നാല്‍ ആരോഗ്യം മോശമായിരിക്കുമെന്നതിനാല്‍ ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ദ്ദേശിച്ചു. എന്നാല്‍ നദാലിയ സമ്മതിച്ചില്ല. കുഞ്ഞിന് ജന്മം നല്‍കുമെന്ന തീരുമാനത്തില്‍ നദാലിയ ഉറച്ചു നിന്നു. 38ാ ആഴ്ച വരെ ഡോക്ടര്‍മാര്‍ നദിലിയയോട് ഗര്‍ഭഛിദ്രത്തെ പറ്റി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നെദാലിയ വഴങ്ങിയില്ല. പത്തോളം തവണയാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം സംസാരിച്ചത്.

38ാം ആഴ്ച എമര്‍ജന്‍സി സിസേറിയനിലൂടെ അവര്‍ ഒരു പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കി. മൂന്നര കിലോ ഭാരമുള്ള കുഞ്ഞ്. ജനിച്ച് ഒരു ദിവസത്തിന് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ സന്തോഷവാര്‍ത്തയെത്തി. ശസ്ത്രക്രിയ വിജയം. മെറിബെല്‍ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ് ആരോഗ്യവതിയാണ്. മകള്‍ തന്റെ അത്ഭുത ശിശുവെന്ന് നദിലിയ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.