Breaking Now

ടയര്‍ പൊട്ടിത്തെറിച്ചു ;ദുബായ് വിമാനം സാഹസികമായി നിലത്തിറക്കി

വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തകരാര്‍ സംഭവിച്ചത്.

ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനം ജയ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. സ്‌പൈസ് ജെറ്റിന്റെ ദുബായ് വിമാനമാണ് ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത് 189 യാത്രക്കാരും രക്ഷപ്പെട്ടു. വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തകരാര്‍ സംഭവിച്ചത്.

സംശയം തോന്നിയ പൈലറ്റുമാര്‍ എയര്‍ട്രോഫിക് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിക്കുകയായിരുന്നു. ഇവരുടെ നിര്‍ദ്ദേശമനുസരിച്ച് വിമാനം ജയ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിലത്തിറക്കുകയായിരുന്നു. ദുബായില്‍ നിന്നും ജയ്പൂരിലേക്ക് വരികയായിരുന്ന വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്.

നിലത്തിറക്കിയ ശേഷം വിമാനത്തിന്റെ തകരാര്‍ പരിശോധിച്ചു. വിമാനത്തിന്റെ മുന്നിുള്ള ടയര്‍ കത്തിപ്പടരുകയായിരുന്നു. വിമാനം നിലത്തിറക്കിയ ഉടന്‍ തന്നെ യാത്രക്കാരെ ഒഴിപ്പിച്ചു. രാവിലെ 9 മണിയോടെയാണ് സ്‌പൈസ് ജെറ്റിന്റെ എസ് ജി 58 വിമാനം നിലത്തിറക്കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.