CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 36 Minutes 43 Seconds Ago
Breaking Now

പാകിസ്ഥാനെ വിരട്ടുന്ന ഇന്ത്യ; ലോകകപ്പ് മത്സരങ്ങളില്‍ എതിരാളികള്‍ ഇന്ത്യയെങ്കില്‍ പാക് താരങ്ങളുടെ മുട്ടിടിക്കുന്നു; വിമര്‍ശനവുമായി വഖാര്‍ യൂനിസ്

മുന്‍ കോച്ച് കൂടിയായ വഖാര്‍ യൂനിസാണ് ഇപ്പോള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഞായറാഴ്ച ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയെ നേരിട്ട പാകിസ്ഥാന്‍ എല്ലാ അര്‍ത്ഥത്തിലും തോല്‍വി സമ്മതിച്ചു. മഴ പെയ്തിട്ടും പാകിസ്ഥാന് അര്‍ഹിച്ച തോല്‍വി ഒഴിവാക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യയോട് തോറ്റ് തുന്നംപാടിയ ടീമിനെ ആരാധകരും, മുന്‍ താരങ്ങളും അതിരൂക്ഷമായാണ് വിമര്‍ശിക്കുന്നത്. മുന്‍ കോച്ച് കൂടിയായ വഖാര്‍ യൂനിസാണ് ഇപ്പോള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 

ചിരവൈരികളായ ഇന്ത്യക്കെതിരെ തങ്ങളുടേത് ദുര്‍ബലമായ ടീമാണെന്ന് ഉറപ്പിച്ചാണ് നിലവില്‍ പാകിസ്ഥാന്റെ ക്രിക്കറ്റ് മത്സരങ്ങളെന്ന് മുന്‍ പേസര്‍ വഖാര്‍ യൂനിസ് വിമര്‍ശിച്ചു. ലോകകപ്പ് റെക്കോര്‍ഡ് പുസ്തകത്തില്‍ 70 കുറിച്ചാണ് ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചത്. മഴനിയമപ്രകാരം 89 റണ്ണിനായിരുന്നു മാഞ്ചസ്റ്ററിലെ വിജയം. 

'കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യയും, പാകിസ്ഥാനും തമ്മില്‍ വലിയ വ്യത്യാസമാണ് അനുഭവപ്പെടുന്നത്. ഓള്‍ഡ് ട്രാഫോഡില്‍ ഞായറാഴ്ച കണ്ടത് ഇതാണ്. 90കളില്‍ ഞങ്ങള്‍ക്ക് മികച്ച ടീമുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ഇന്ത്യയെ കണ്ട് പാക് ടീം വിരളുകയാണ്. മത്സരങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ അവര്‍ സമ്മര്‍ദത്തിലാകുന്നു, ദുര്‍ബലരെന്ന് മുന്‍കൂട്ടി ഉറപ്പിക്കുന്നു', യൂനിസ് വ്യക്തമാക്കി. 

ഈ സംസ്‌കാരം മാറ്റുകയാണ് ആദ്യം വേണ്ടതെന്ന് വഖാര്‍ യൂനിസ് ചൂണ്ടിക്കാണിച്ചു. ഇതോടൊപ്പം ഇന്ത്യന്‍ താരങ്ങളെ പോലെ ഫിറ്റ്‌നസും നിലനിര്‍ത്താന്‍ സാധിക്കണം, വഖാര്‍ പറഞ്ഞു. ഇന്ത്യപാക് പോരാട്ടം കാണാനുള്ള 23000 സീറ്റുകള്‍ക്ക് എട്ട് ലക്ഷം അപേക്ഷകളാണ് സംഘാടകര്‍ക്ക് കിട്ടിയത്. പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തുള്ള പാകിസ്ഥാന്‍ വരാനിരിക്കുന്ന മത്സരങ്ങള്‍ക്ക് വിജയിച്ച് മുന്നേറുമെന്നാണ് വഖാറിന്റെ പ്രതീക്ഷ. 

 




കൂടുതല്‍വാര്‍ത്തകള്‍.