എസ്സെന്‍സ് ഗ്ലോബല്‍ യുകെ തുടങ്ങിയിരിക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച 'എന്‍ലൈറ്റ് 'എന്ന ഇമാഗസിന്റെ പ്രകാശനം ബ്രാഡ്‌ലി സ്റ്റോക്ക് , ബ്രിസ്റ്റോള്‍ മേയര്‍ ടോം ആദിത്യ , ന്യൂ ഹാം കൗണ്‍സിലര്‍ സുഗതന്‍ തെക്കേപുരക്ക് ഒരു പ്രതി നല്‍കികൊണ്ട് നിര്‍വഹിച്ചു .
പ്രമുഖ എഴുത്തുകാരായ സി രവിചന്ദ്രന്‍ , ദിലീപ് മാമ്പള്ളില്‍ ,മുരുകേഷ് പനയറ, അജിത് പാലിയത് , പ്രിയ കിരണ്‍ ടോം ജോസ് , അലക്‌സ് കണിയാംപറമ്പില്‍ ,പ്രിയവര്‍ദ്ധന്‍ , മുരളീമുകുന്ദന്‍ , ഉമ്മര്‍ കോട്ടക്കല്‍ തുടങ്ങി ഇരുപതോളം പേരുടെ കൃതികള്‍ ചേര്‍ത്തുകൊണ്ട് പുറത്തിറക്കിയ മാഗസിന്‍ അറിവിനെ സ്‌നേഹിക്കുന്ന പ്രവാസി സമൂഹത്തിന് ഒരു മുതല്‍ക്കൂട്ടും ഒപ്പം മാര്‍ഗദര്‍ശകവുമാണ് .
ലണ്ടനില്‍ കേരള ഹൌസില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ സുഗതന്‍ തെക്കേപുര , ഡോ. ജോഷി ജോസ് , ഉമ്മര്‍ കോട്ടക്കല്‍ , മുരളി മുകുന്ദന്‍, ജോബി ജോസഫ് തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി .
യുകെയിലെ പ്രമുഖ എഴുത്തുകാരനും എഡിറ്റര്‍ ഇന്‍ ചാര്‍ജും ആയ മുരുകേഷ് പനയറ സ്വാഗതവും ചീഫ് എഡിറ്റര്‍ റ്റോമി തോമസ് നന്ദിയും രേഖപ്പെടുത്തി .ഇമാഗസിന്‍ വായിക്കുന്നതിനായി എസ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ വെബ്‌സൈറ്റായ essenseglobaluk.com സന്ദര്‍ശിക്കുക.