CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 40 Minutes 20 Seconds Ago
Breaking Now

പരാതി കെട്ടിച്ചമച്ചതെന്ന് ബിനോയ് കോടിയേരി ; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തിങ്കളാഴ്ച വിധിയുണ്ടാകും

ബിനോയിക്കെതിരെ പരാതിക്കാരിയായ യുവതി നേരത്തെയും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം വാദിച്ചു.

യുവതിയുടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈയിലെ ദിന്‍ദുഷി സെഷന്‍സ് കോടതി തിങ്കളാഴ്ച വിധി പറയും. ബ്ലാക്ക് മെയിലിങ്ങിലൂടെ പണം തട്ടാനാണ് യുവതിയുടെ ശ്രമമെന്നും പരാതി വ്യാജമാണെന്നും ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഉന്നതസാധ്വീനം ഉള്ള വ്യക്തിയായതിനാല്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തു.

ബിനോയിക്കെതിരെ പരാതിക്കാരിയായ യുവതി നേരത്തെയും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. പണം തട്ടുകയാണ് ലക്ഷ്യം. വിവാഹം സംബന്ധിച്ച പരാതിക്കാരിയുടെ ആരോപണത്തില്‍ തന്നെ സംഭവം വ്യാജമാണെന്ന് വ്യക്തമാണെന്നുമായിരുന്നു വാദം. അന്വേഷണവുമായി സഹകരിക്കാന്‍ ബിനോയ് തയ്യാറാണ്. സാമൂഹിക സ്വാധീനം കണക്കിലെടുത്ത് ജാമ്യം നല്‍കുന്നത് കേസ് വഴിതെറ്റിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ബിനോയ്‌ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് മുംബൈ പോലീസും വ്യക്തമാക്കി. ഇതും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഇതിനിടെ ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മുംബൈ പോലീസ്.




കൂടുതല്‍വാര്‍ത്തകള്‍.