CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 54 Minutes 27 Seconds Ago
Breaking Now

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധിച്ചു ; അമേരിക്ക ഇറാന്‍ പ്രശ്‌നം ആശങ്കാജനകം

അമേരിക്കയുടെ ആളില്ലാ വിമാനം ഇറാന്‍ വെടിവച്ചിട്ടതോടെയാണ് പ്രശ്‌നങ്ങള്‍ മൂര്‍ഛിച്ചത്.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുത്തനെ കൂടി. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡിന്റെ വില ഒരു ദിവസം കൊണ്ട് ആറ് ശതമാനമാണ് കൂടിയത്. ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷമാണ് കാരണം. അമേരിക്കയുടെ ആളില്ലാ വിമാനം ഇറാന്‍ വെടിവച്ചിട്ടതോടെയാണ് പ്രശ്‌നങ്ങള്‍ മൂര്‍ഛിച്ചത്. ഇതോടെ അസംസ്‌കൃത എണ്ണ വില ആറു ശതമാനം ഉയര്‍ന്ന് 65 ഡോളറിന് അടുത്തായി. വ്യോമാതിര്‍ത്തി ലംഘിച്ചതിനാണ് ആളില്ലാ വിമാനം തകര്‍ത്തതെന്നാണ് ഇറാന്‍ നിലപാട്.

സംഘര്‍ഷം വര്‍ദ്ധിച്ചാല്‍ ആഗോള വിപണിയില്‍ എണ്ണ വില കൂടും. ജപ്പാന്‍ ഉള്‍പ്പെടെ ഏതാനും രാജ്യങ്ങള്‍ ഉപരോധം മറികടന്ന് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഇറാനുേേമലുള്ള ഉപരോധം ബാധിച്ചിരിക്കുകയാണ് .




കൂടുതല്‍വാര്‍ത്തകള്‍.