CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 13 Minutes 36 Seconds Ago
Breaking Now

മുത്തലാഖ് ബില്ല് അവതരിപ്പിച്ചപ്പോള്‍ ഇക്കുറിയും കുഞ്ഞാലിക്കുട്ടിയ്ക്ക് ഒന്നും ചെയ്യാനായില്ല ; സമയത്തിന് കത്തു നല്‍കാത്തതിനാല്‍ സംസാരിക്കാന്‍ അനുമതി കിട്ടിയില്ല

സംസാരിക്കാന്‍ സമയം തേടി സമയത്ത് കത്ത് നല്‍കാത്തതാണ് സ്പീകര്‍ അനുമതി നിഷേധിക്കാനുള്ള കാരണം.

മുത്തലാഖ് ബില്ലിനെ ലോക്‌സഭയില്‍ എതിര്‍ക്കുന്ന കാര്യത്തില്‍ വീണ്ടും അബദ്ധം പിണഞ്ഞ് മുസ്ലിം ലീഗ്. കോണ്‍ഗ്രസ്, ആര്‍എസ്പി, എഐഎംഐഎം അംഗങ്ങള്‍ക്കൊപ്പം സംസാരിക്കാന്‍ ശ്രമിച്ച ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ അഭ്യര്‍ത്ഥന സ്പീക്കര്‍ ഓം ബിര്‍ള തള്ളി. സംസാരിക്കാന്‍ സമയം തേടി സമയത്ത് കത്ത് നല്‍കാത്തതാണ് സ്പീകര്‍ അനുമതി നിഷേധിക്കാനുള്ള കാരണം. 

മുത്തലാഖ് ബില്‍ വെള്ളിയാഴ്ച സഭയില്‍ അവതരിപ്പിക്കുന്നകാര്യം എംപിമാര്‍ക്ക് നേരത്തെ അറിയാമായിരുന്നു. അതനുസരിച്ച് സംസാരിക്കേണ്ട എംപിമാര്‍ക്ക് സ്പീക്കര്‍ കത്തുനല്‍കുകയും ചെയ്തു. ശശി തരൂര്‍, എന്‍ കെ പ്രേമചന്ദ്രന്‍, അസദുദ്ദീന്‍ ഉവൈസി എന്നിവര്‍ക്കൊപ്പം സംസാരിക്കാന്‍ കുഞ്ഞാലിക്കുട്ടി എഴുന്നേറ്റെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. നേരത്തെ വിവരമറിയിച്ച എല്ലാവര്‍ക്കും അവസരം നല്‍കിയെന്ന് സ്പീക്കര്‍ പറഞ്ഞു. 

കഴിഞ്ഞ ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി സഭയില്‍ ഉണ്ടായിരുന്നില്ല. അതേദിവസം വ്യവസായ പ്രമുഖന്റെ മകന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുകയാണ് അദ്ദേഹം ചെയ്തത്. ഇത് വിവാദമായതിനെത്തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി ഖേദപ്രകടനം നടത്തിയിരുന്നു. ഇക്കുറി സഭയില്‍ സംസാരിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് വാര്‍ത്താ സമ്മേളനം വിളിച്ചാണ് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കിയത്. രാജ്യസഭയില്‍ മുത്തലാഖ് ബില്‍ പാസാകാതിരിക്കാന്‍ തന്ത്രം മെനയുമെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു വിഭാഗം ജനങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തുന്നതാണ് ബില്‍ എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.