CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 18 Minutes 25 Seconds Ago
Breaking Now

ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ നഗരസഭാ അധ്യക്ഷയ്ക്ക് പങ്കില്ലെന്ന് ജയരാജന്‍ ; പ്രവാസിയുടെ ആത്മഹത്യയില്‍ നഗരസഭാ സെക്രട്ടറിയെ പഴിച്ച് രംഗത്ത്

'കെട്ടിട നിര്‍മ്മാണം ചട്ടം പരിശോധിച്ച് അനുമതി നല്‍കേണ്ട ഉത്തരവാദിത്വവും ചുമതലയും അധികാരവും നഗരസഭാ സെക്രട്ടറിക്കാണ്. അതില്‍ നഗരസഭാ അധ്യക്ഷയ്ക്ക് ഒന്നും ചെയ്യാനാവില്ല.

ആന്തൂര്‍ നഗരസഭയുടെ അനാസ്ഥമൂലം പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥരെ പഴിചാരി സിപിഎം നേതാവ് പി ജയരാജന്‍. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ നഗരസഭാ അധ്യക്ഷയ്ക്ക് പങ്കില്ലെന്ന് ജയരാജന്‍ പറഞ്ഞു.ആത്മഹത്യ ചെയ്ത സാജന്‍ പി ജയരാജനുമായി ബന്ധം പുലര്‍ത്തിയിരുന്ന ആളാണെന്നാണ് വിവരം. ജയരാജന്റെ ശുപാര്‍ശയാണ് നഗരസഭാ അധ്യക്ഷയെ ചൊടിപ്പിച്ചതെന്നും ഉന്നതങ്ങളില്‍ പിടിയുണ്ടെങ്കില്‍ അവിടന്ന് തന്നെ കെട്ടിട നമ്പറും മറ്റും വാങ്ങിക്കോളൂവെന്ന് സാജനോട് ശ്യാമള പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്..

എന്നാല്‍ ജയരാജന്റെ ഈ നിലപാട് ചര്‍ച്ചയാകുകയാണ്. ''കെട്ടിട നിര്‍മ്മാണം ചട്ടം പരിശോധിച്ച് അനുമതി നല്‍കേണ്ട ഉത്തരവാദിത്വവും ചുമതലയും അധികാരവും നഗരസഭാ സെക്രട്ടറിക്കാണ്. അതില്‍ നഗരസഭാ അധ്യക്ഷയ്ക്ക് ഒന്നും ചെയ്യാനാവില്ല. ഉദ്യോഗസ്ഥര്‍ കര്‍ത്തവ്യം തെറ്റിച്ചാല്‍ അതില്‍ ഇടപെടാന്‍ നഗരസഭാ അധ്യക്ഷയ്ക്ക് പറ്റും. മുന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍സിപ്പല്‍ എഞ്ചിനീയറുമാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതെന്നും പി ജയരാജന്‍ പറഞ്ഞു. സാജന്റെ ഭാര്യ ബീന ശ്യാമളയ്‌ക്കെതിരെ മഖ്യമന്ത്രിക്ക് പരാതി നല്‍കി എന്ന കാര്യവും ജയരാജന്‍ തള്ളി. അതേസമയം ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റിയാല്‍ ചൂണ്ടിക്കാണിക്കേണ്ട ഉത്തരവാദിത്വം നഗരസഭാ അധ്യക്ഷയ്ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

 




കൂടുതല്‍വാര്‍ത്തകള്‍.