CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 46 Minutes 11 Seconds Ago
Breaking Now

യുവതിയുടെ പരാതിയില്‍ വിനായകനെ ഇന്ന് ചോദ്യം ചെയ്‌തേക്കും

അശ്ലീല ചുവയോടെ ഫോണില്‍ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകന്‍ ഇന്ന് ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും. കഴിഞ്ഞ ദിവസം അഭിഭാഷകനൊപ്പം സ്റ്റേഷനിലെത്തിയ വിനായകനെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. 

പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയുടെ മൊബൈല്‍ ഫോണ്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കല്‍പ്പറ്റ സ്‌റ്റേഷനിലെത്തിയ വിനായകനെ രണ്ട് പേരുടെ ആള്‍ ജാമ്യത്തിലാണ് പൊലീസ് വിട്ടയച്ചത്.

രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യലിന് എത്തിച്ചേരണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. യുവതി കൈമാറിയ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക എന്നാണ് റിപ്പോര്‍ട്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.