CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 54 Minutes 2 Seconds Ago
Breaking Now

ബെല്‍ഫാസ്റ്റില്‍ മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് കോട്ടയം സ്വദേശിനി തല്‍ക്ഷണം കൊല്ലപ്പെട്ടു; കൂടെയുണ്ടായിരുന്ന നഴ്‌സും കുഞ്ഞും അതീവ ഗുരുതരാവസ്ഥയില്‍; മലയാളി സമൂഹം പ്രാര്‍ത്ഥനയില്‍

കോട്ടയം മാറിടം സ്വദേശിനിയായ ഷൈമോള്‍ തോമസാണ് ഇന്നലെ വൈകീട്ട് ആറു മണിയോടെ അപകടത്തില്‍ മരിച്ചത്

യുകെ മലയാളി സമൂഹത്തെയും, എന്‍എച്ച്എസ് നഴ്‌സുമാരെയും ഞെട്ടിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി നഴ്‌സ് തല്‍ക്ഷണം മരിച്ചു. ഇവര്‍ക്കൊപ്പം സഞ്ചരിച്ച മറ്റൊരു മലയാളി നഴ്‌സും, കുഞ്ഞും അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. 

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റിന് സമീപം ആന്‍ട്രിമില്‍ താമസിക്കുന്ന മലയാളി നഴ്സ് ഷൈമോളാണ് ബാലിമെന ക്രാങ്കില്‍ റോഡിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. കോട്ടയം മാറിടം സ്വദേശിനിയായ ഷൈമോള്‍ തോമസ് ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് അപകടത്തില്‍ പെടുന്നത്. മറ്റൊരു മലയാളി നഴ്‌സായ മേയ് മോളാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്നത്. മേയ് മോള്‍ അതീവ ഗുരുതരാവസ്ഥയില്‍ ബെല്‍ഫാസ്റ്റിലെ റോയല്‍ ബെല്‍ഫാസ്റ്റ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മേയ് മോളുടെ മകന്റെ സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയില്‍ ആണെങ്കിലും അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ബെല്‍ഫാസ്റ്റിലെ ആന്‍ട്രിം മരിയ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുന്ന നെല്‍സണ്‍ ജോണിന്റെ ഭാര്യയാണ് ഷൈമോള്‍. ഇവരുടെ സുഹൃത്തായ ബിജുവിന്റെയും, മേയ് മോളുടേയും ഇളയ കുട്ടിയെ ഡ്യൂക് ഓഫ് എഡിന്‍ബര്‍ഗിന്റെ സില്‍വര്‍ ക്യാംപിന് കൊണ്ടുചെന്നാക്കി തിരിച്ചുവരവെയാണ് അപകടം. എതിരെ വന്ന കാര്‍ ഇവരുടെ കാറിനെ ഇടിച്ചാാണ് ദുരന്തം സംഭവിച്ചതെന്നാണ് വിവരം. 

സംഭവസ്ഥലത്തു വെച്ചുതന്നെ ഷൈമോള്‍ മരിച്ചു. അപകടം നടന്നയുടന്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് ആംബുലന്‍സ് സര്‍വീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തുകയും, ചാരിറ്റി ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ സംവിധാനങ്ങളുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഷൈമോളുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഷൈമോളുടെ ഭര്‍ത്താവ് നെല്‍സണ്‍ ജോണും, മേയ് മോളുടെ ഭര്‍ത്താവ് ബിജുവും ലീവിന് നാട്ടിലേക്ക് വന്നിരിക്കേയാണ് അപകടം നടന്നത്. മകനെ ക്യംപിന് കൊണ്ടുവിടാന്‍ തനിയെ പോകണ്ടെന്ന് പറഞ്ഞ് ഷൈമോള്‍ കൂടെ പോകുകയായിരുന്നു. അപകടവിവരം അറിഞ്ഞ് നാട്ടിലുള്ള നെല്‍സണും, ബിജുവും ബെല്‍ഫാസ്റ്റിലേക്ക് യാത്ര പുറപ്പെടാനിരിക്കുകയാണ്.

ബെല്‍ഫാസ്റ്റ് റോയല്‍ ഹോസ്പിറ്റലില്‍ മലയാളി സമൂഹം എല്ലാവിധ സഹായങ്ങളുമായി തുടരുന്നുണ്ട്. ഷൈമോളുടെ മൃതദേഹം വിട്ടു കിട്ടാനുള്ള നടപടി പൂര്‍ത്തിയാക്കി വരികയാണ്. നെല്‍സണും, ഷൈമോളും ബെല്‍ഫാസ്റ്റില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ആന്‍ട്രിമിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. ഷൈമോള്‍ കോട്ടയം ജില്ലയിലെ മാറിടം കിടങ്ങൂര്‍ സ്വദേശിയാണ്. 

ഷൈമോളുടെ മരണത്തില്‍ യൂറോപ്പ് മലയാളി അതീവ ദുഖം രേഖപ്പെടുത്തുന്നു. കൂടാതെ മേയ് മോളുടെയും കുട്ടിയുടെയും തിരിച്ചുവരവിനായുള്ള കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനയില്‍ ഒത്തുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.