CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 50 Seconds Ago
Breaking Now

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ചിത്രം ഇമ്രാന്‍ ഖാന്റേതാക്കി പാക് പ്രധാനമന്ത്രിയുടെ ഉപദേശകന്‍; ട്രോളിന്റെ പെരുമഴയ്ക്ക് വേറെ കാരണം വേണോ?

'പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ 1969' എന്നായിരുന്നു ചിത്രത്തിന് നല്‍കിയ തലക്കെട്ട്. ഇതിന് പിന്നാലെ ഹഖിന് നേരിടേണ്ടി വന്നത് ട്രോളുകളുടെ പെരുമഴയാണ്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രത്യേക ഉപദേശകന്‍ നയീം ഉള്‍ ഹഖ് ഒരു ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത് നാട്ടുകാര്‍ ട്രോളുകളാക്കി ആഘോഷിക്കുന്നു. ഒരു ചിത്രം പോസ്റ്റ് ചെയ്തതിന് ഇത്ര ട്രോളാന്‍ എന്തിരിക്കുന്നു എന്നാണ് ചിന്തിക്കുന്നതെങ്കിലും ആ ചിത്രം നിങ്ങളും ഒന്ന് കണ്ടാല്‍ ധാരാളം. 

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഹഖ് ഇതിനെ പാക് പ്രധാനമന്ത്രിയുടെ പഴയ ചിത്രമായി വിശേഷിപ്പിച്ചത്. 'പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ 1969' എന്നായിരുന്നു ചിത്രത്തിന് നല്‍കിയ തലക്കെട്ട്. ഇതിന് പിന്നാലെ ഹഖിന് നേരിടേണ്ടി വന്നത് ട്രോളുകളുടെ പെരുമഴയാണ്. 

മറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം പഴയ പാക് താരങ്ങളുടെ പേര് നല്‍കിയാണ് പരിഹാസം ആരംഭിച്ചത്. വിരാട് കോഹ്‌ലിയുടെ ചിത്രത്തിന് 1976ലെ ഇന്‍സമാം ഉള്‍ ഹഖ് എന്നാണ് ഒരു ആരാധകന്‍ ട്രോളിയത്. ഇന്ത്യയുമായി തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ ടീം ആരാധകരുടെ രോഷത്തിന് ഇരയാകുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രധാനമന്ത്രിയുടെ ഉപദേശകന്‍ ഈ അബദ്ധം കാണിച്ചത്. 

 




കൂടുതല്‍വാര്‍ത്തകള്‍.