CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 29 Minutes 36 Seconds Ago
Breaking Now

ചെന്നൈയില്‍ വരള്‍ച്ച നേരിടാന്‍ വെള്ളം വിതരണം ചെയ്ത് രജനി ഫാന്‍സ്

ടാങ്കുകളില്‍ വെള്ളം കൊണ്ടുവന്നാണ് പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തത്

കൊടും വരള്‍ച്ചയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ ന?ഗരത്തിലെ ജനങ്ങള്‍ക്ക് നടന്‍ രജനികാന്തിന്റെ ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മന്‍ട്രം വെള്ളം വിതരണം ചെയ്തു. കുടിവെള്ളക്ഷാമം രൂക്ഷമായ ചെന്നൈയിലെ കോടമ്പക്കത്ത് ശനിയാഴ്ചയാണ് രജനി മക്കള്‍ മന്‍ട്രം പ്രവര്‍ത്തകര്‍ വെള്ളം വിതരണം ചെയ്തത്.

ടാങ്കുകളില്‍ വെള്ളം കൊണ്ടുവന്നാണ് പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തത്. രജനികാന്തിന്റേയും രജനി മക്കള്‍ മന്‍ട്രത്തിന്റെ മറ്റ് നേതാക്കളുടെയും ചിത്രങ്ങള്‍ പതിച്ച ബാനറുകളും ടാങ്കറുകളില്‍ പതിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്ന രജനികാന്തിന്റെ ഫാന്‍സ് അസോസിയേഷനാണ് രജനി മക്കള്‍ മന്‍ട്രം.

മൂന്നരവര്‍ഷം മുമ്പ് മഹാപ്രളയത്തെ നേരിട്ട ചെന്നൈയാണ് ഇന്ന് കടുത്ത ജലക്ഷാമം നേരിടുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.