CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 7 Minutes 5 Seconds Ago
Breaking Now

വിമാനയാത്രയില്‍ കിടന്നുറങ്ങിയ യാത്രക്കാരിക്ക് എട്ടിന്റെ പണി; ഉറക്കമെഴുന്നേറ്റപ്പോള്‍ മറ്റുള്ളവര്‍ വിമാനം പൂട്ടി സ്ഥലംവിട്ടു; ഇരുട്ടില്‍ കഴിച്ചുകൂട്ടിയ കഥ വിവരിച്ച് ഫേസ്ബുക്ക് പോസ്റ്റ്

സംഭവത്തിന് പിന്നാലെ എയര്‍ ക്യാനഡ അധികൃതര്‍ യാത്രക്കാരിയെ വീട്ടിലെത്തിച്ചു.

സുഹൃത്തിനെ കാണാനുള്ള രസകരമായ യാത്ര ഒരു ദുരിത യാത്രയായി മാറുമെന്ന് അവര്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. വിമാനയാത്രയില്‍ കിടന്ന് ഉറങ്ങിപ്പോയ യാത്രക്കാരി ഉറക്കം വിട്ടുണരുമ്പോള്‍ വിമാന ജീവനക്കാര്‍ വാതില്‍പൂട്ടി സ്ഥലം വിട്ടിരുന്നു. ക്യുബെക്കില്‍ നിന്നും ടൊറന്റോയിലേക്കുള്ള ആ യാത്രയുടെ ഞെട്ടല്‍ വിട്ടുമാറാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ടിഫാനി ആഡംസ്. 

എയര്‍ ക്യാനഡ വിമാനം ടൊറന്റോ വിമാനത്താവളത്തില്‍ വന്നിറങ്ങി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് തണുപ്പ് നിറഞ്ഞ വിമാനത്തില്‍ ടിഫാനി ഉറക്കം വിട്ടുണര്‍ന്നത്. വിമാനത്തില്‍ മറ്റാരും ഇല്ലെന്ന് അപ്പോഴാണ് അവര്‍ തിരിച്ചറിഞ്ഞത്. താന്‍ നേരിട്ട ആ ദുഃസ്വപ്നത്തെക്കുറിച്ച് ടിഫാനി ഫേസ്ബുക്കില്‍ കുറിച്ചു. 

സീറ്റ് പിന്നിലേക്ക് മാറിക്കിടന്നിട്ടും വിമാന ജീവനക്കാര്‍ ഇതൊന്നും കാണാതെ സ്ട്രാപ്പ് ചെയ്ത യാത്രക്കാരെ ഉപേക്ഷിച്ച് വീട്ടില്‍ പോയത് എങ്ങിനെയെന്നാണ് ടിഫാനിയുടെ ചോദ്യം. ഫോണില്‍ ചാര്‍ജ്ജില്ലാത്തത് മൂലം ആരെയും സഹായിക്കാന്‍ വിളിക്കാന്‍ കഴിയാത്ത അവസ്ഥയുമായി. ഇരുട്ടില്‍ തപ്പിത്തടഞ്ഞ് ഭയം കൊണ്ട് മരിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചാണ് രാത്രി തള്ളിനീക്കിയതെന്ന് ഇവര്‍ പറയുന്നു. 

ആരെങ്കിലും തന്നെ രക്ഷിക്കുമെന്ന പ്രതീക്ഷയില്‍ കോക്പിറ്റില്‍എത്തിയ ടിഫാനി അവിടെ കണ്ട ഫ്‌ളാഷ്‌ലൈറ്റ് ഓണാക്കി. ഇതിന് പിന്നാലെ ഒരു വാതിലും തുറന്നു. 50 അടി മുകളില്‍ നിന്നും ലൈറ്റ് ശ്രദ്ധിച്ച ലഗ്ഗേജ് ട്രക്കാണ് സഹായത്തിനായി എത്തിയത്. സംഭവത്തിന് പിന്നാലെ എയര്‍ ക്യാനഡ അധികൃതര്‍ യാത്രക്കാരിയെ വീട്ടിലെത്തിച്ചു. പക്ഷെ ഒറ്റയ്ക്ക് ഇരുട്ടില്‍ പെട്ട അനുഭവത്തിന്റെ ഞെട്ടല്‍ മൂലം ഇപ്പോഴും ഉറങ്ങാന്‍ കഴിയുന്നില്ലെന്നാണ് ടിഫാനി വ്യക്തമാക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.