CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 18 Minutes 49 Seconds Ago
Breaking Now

ലോട്ടറി അടിച്ചെന്ന് കേട്ട് ക്ലൈന്റ്‌സിന്റെ 2 മില്ല്യണ്‍ പൗണ്ട് തട്ടിച്ച സോളിസിറ്ററുടെ പണിപാളി; വ്യാജ ലോട്ടറിയുടെ വമ്പന്‍ തുക കൈക്കലാക്കാന്‍ നാട്ടുകാരുടെ പണം വിനിയോഗിച്ച സോളിസിറ്ററെ രജിസ്റ്ററില്‍ നിന്നും പുറത്താക്കി; 40 വര്‍ഷത്തെ സേവനം പൊളിഞ്ഞുവീണു

ഇല്ലാത്ത ജാക്ക്‌പോട്ടിന്റെ പേരില്‍ നാട്ടുകാരെ പറ്റിക്കുന്ന വ്യാജന്‍മാരായിരുന്നു ഇതിന് പിന്നില്‍

മനുഷ്യന് പണത്തോട് അമിതമായ ആര്‍ത്തിയാണ്. രാവിലെ ഉറക്കം ഉണരുന്നത് മുതല്‍ പണം നേടാനുള്ള പോരാട്ടത്തിലാണ് മനുഷ്യന്‍ ഏര്‍പ്പെടുന്നത്. ഈ ആര്‍ത്തിയെ വിനിയോഗിക്കുന്നവരാണ് ലോട്ടറിക്കാര്‍. കോടികള്‍ കിട്ടി ജീവിതം പുഷ്ടിപ്പെടുത്താനുള്ള വഴിയാണ് ലോട്ടറി നല്‍കുന്നത്. എന്നാല്‍ ഇതേ രീതി ഉപയോഗിച്ച് സ്വന്തം ജീവിതം ഉഷാറാക്കാന്‍ കാത്തുനില്‍ക്കുന്ന തട്ടിപ്പുകാര്‍ മറുവശത്തുള്ള കാര്യം പലരും മറക്കും. വമ്പന്‍ തുക ലോട്ടറി അടിച്ചെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിക്കുന്ന ഈ തട്ടിപ്പുകാര്‍ ഇപ്പോള്‍ കബളിപ്പിച്ചിരിക്കുന്നത് ഒരു സോളിസിറ്ററെ ആണെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യം കൂടിയാണ്!

ഈ വ്യാജ ലോട്ടറി തുക കൈയിലെത്തിക്കാന്‍ ചാരിറ്റികളുടെയും, മറ്റ് ക്ലൈന്റ്‌സിന്റെയും 2 മില്ല്യണ്‍ പൗണ്ടാണ് സീനിയര്‍ സോളിസിറ്റര്‍ കവര്‍ന്നത്. 40 വര്‍ഷത്തെ ലീഗല്‍ പ്രൊഫഷന് കളങ്കം ചാര്‍ത്തിയ അവിശ്വാസ്യതയ്ക്ക് രജിസ്റ്ററില്‍ നിന്നും പുറത്താക്കല്‍ നേരിട്ടിരിക്കുകയാണ് 70-കാരന്‍ ഹഗ് ലാന്‍സ്‌ഡെല്‍. ഇദ്ദേഹത്തിന് എതിരെ പ്രത്യേക ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുന്ന കാര്യമാണ് ഇപ്പോള്‍ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് പരിഗണിക്കുന്നത്.

2015-ലാണ് പ്രശ്‌നങ്ങളുടെ തുടക്കം. 1.8 മില്ല്യണ്‍ പൗണ്ട് ജാക്ക്‌പോട്ട് ലോട്ടറി അടിച്ചെന്ന് പറഞ്ഞ് ഹഗിന് ഒരു കത്ത് ലഭിച്ചു. ഇല്ലാത്ത ജാക്ക്‌പോട്ടിന്റെ പേരില്‍ നാട്ടുകാരെ പറ്റിക്കുന്ന വ്യാജന്‍മാരായിരുന്നു ഇതിന് പിന്നില്‍. മാലോകര്‍ക്ക് മുഴുവന്‍ അറിയാവുന്ന ആ കുരുക്കില്‍ ഹഗ് തലവെച്ചുകൊടുത്തു. അടുത്ത രണ്ട് വര്‍ഷക്കാലം ഈ ജാക്‌പോട്ട് സ്വന്തം അക്കൗണ്ടില്‍ എത്തിക്കാന്‍ വ്യാജന്‍മാര്‍ പറഞ്ഞതെല്ലാം അക്ഷരം പ്രതി സീനിയര്‍ സോളിസിറ്റര്‍ അനുസരിച്ചു. 

ഇയാള്‍ സീനിയര്‍ പാര്‍ട്ണറായിരുന്ന ഹാന്‍സെല്‍സ്, ദി നോര്‍ഫോക്ക് പ്രാക്ടീസ് എന്നിവരുടെ അക്കൗണ്ടില്‍ നിന്നായിരുന്നു തട്ടിപ്പുകാര്‍ ചോദിച്ച പണം നല്‍കിയത്. സ്ഥാപനങ്ങളുടെ അക്കൗണ്ടില്‍ നിന്നും തന്റെ അക്കൗണ്ടിലേക്ക് 59 പേയ്‌മെന്റുകളാണ് ഹഗ് നടത്തിയത്. 1500 പൗണ്ട് മുതല്‍ 168,500 പൗണ്ട് വരെ ചേര്‍ത്ത് 1.5 മില്ല്യണ്‍ പൗണ്ടാണ് ഇതുവഴി ചോര്‍ത്തിയത്. രണ്ട് ചാരിറ്റികളുടെ സ്വത്ത് വിറ്റ് 5 ലക്ഷം പൗണ്ടും, പവര്‍ ഓഫ് അറ്റോണി കൈയിലുള്ള മറ്റൊരു ക്ലൈന്റിന്റെ സ്വത്തും ഈ വിധം ഇയാള്‍ വിറ്റുതുലച്ച് പണം നല്‍കി. 

ക്ലൈന്റിന്റെ പണം ഹഗ് ചെലവാക്കുന്നതില്‍ സംശയം തോന്നിയ സഹ സോളിസിറ്റര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കാര്യങ്ങള്‍ വെളിച്ചത്ത് വന്നത്. പണമെല്ലാം തട്ടിപ്പുകാര്‍ക്ക് ലോട്ടറി തുക ലഭിക്കാനായി അയച്ചെന്ന് സോളിസിറ്റേഴ്‌സ് ഡിസിപ്ലിനറി ട്രിബ്യൂണലില്‍ വ്യക്തമായി. പ്രാര്‍ത്ഥനയും, ദൈവവിശ്വാസവും അമിതമായതോടെ ഹഗ് മറ്റൊരാളായി മാറിയിരുന്നെന്ന് സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.